സ്നേഹ സങ്കീർത്തനം ഒക്ടോബർ 10-ന് ഡാളസിൽ

ഡാളസ്/മെസ്കിറ്റ്: സ്വർഗ്ഗീയ സംഗീതത്തിൻ്റെ മാസ്മരികത ഉയർത്തി കൊണ്ട് ക്രിസ്തീയ ഗായകനും ഐഡിയ സ്റ്റാർ സിംഗർ താരവുമായ ഇമ്മാനുവേൽ ഹെൻറിയും സംഘവും ഡാളസ് പട്ടണത്തിൽ ഈ സെപ്റ്റംബറിൽ സംഗീത സന്ധ്യയുമായി എത്തുകയാണ്. ഇമ്മാനുവേൽ ഹെൻറിയോടൊപ്പം, പ്രശസ്ത ഗായകരായ റോയ് പുത്തൂർ, മെറിൻ ഗ്രിഗറി, മരിയ കോലടി എന്നിവരും പങ്കെടുക്കുന്നുണ്ട്. അമേരിക്കൻ ഐക്യനാടുകളിലെ പര്യടനത്തിനെത്തുന്നതിൻ്റെ ഭാഗമായാണ് സ്നേഹസങ്കീർത്തനം ടീം, പ്രമുഖ സിറ്റിയായ ഡാളസ്സിലും പരിപാടി സംഘടിപ്പിക്കുന്നത്.

എസ്തബാൻ എൻ്റർടേയിൻമെൻ്റ് ആണ് സ്നേഹ സങ്കീർത്തനം ഡാളസ് മെട്രൊപ്ലക്സിൽ എത്തിക്കുന്നത്. വളരെ മിതമായ ($25) നിരക്കിലാണ് ടിക്കറ്റുകൾ വിറ്റുവരുന്നത്. പരിപാടിയിൽ നിന്നു ലഭിക്കുന്നതിൻ്റെ ഒരു ഭാഗം ഡാളസിലെ തന്നെ കുട്ടികൾക്കായിട്ടുള്ള സ്ക്കോട്ടിഷ് റൈറ്റ് ഫോർ ചിൽഡ്രൻ ഹോസ്പ്പിറ്റൽ ചാരിറ്റി പ്രവർത്തനത്തിനായി ഉപയോഗിക്കും എന്ന് സംഘാടകർ അറിയിച്ചു.

2025 ഒക്ടോബർ 10 ആം തീയതി വെള്ളിയാഴ്ച ഷാരൺ ഇവൻ്റ് സെൻ്ററിൽ (940 ബാൺസ് ബ്രിഡ്ജ് റോഡ്, മെസ്കിറ്റ്, ടെക്സാസ് 75150. 940 Barnes Bridge Rd., Mesquite, TX 75150) വച്ച് വൈകിട്ട് 6:30 മണി മുതൽ 9:30 മണി വരെയാണ് ഈ ക്രിസ്തീയ ഗാനാഘോഷ പരിപാടികൾ നടത്തപ്പെടുന്നത്.

പരിപാടിയുടെ വിജയത്തിന് ഡാളസ്സിലെ മലയാളി സമൂഹത്തിൻ്റെ പിൻതുണ സംഘാടകർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനും നിങ്ങളുടെ ബിസിനസ്സ് സ്പോൺസർഷിപ്പുകൾക്കുമായി ബന്ധപ്പെടുക:
വിനോദ് കൊണ്ടൂർ 313 208 4952, സ്റ്റാൻലി സ്റ്റീഫൻ 267 912 4400, നീൽ തോമസ് 469 258 9522, റോബി ജെയിംസ് 817 696 7450.

Leave a Comment

More News