എടത്വ: ലോക സമാധാനം വ്യക്തികളിൽ നിന്നും ആരംഭിക്കണമെന്ന് ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ ഓവർസീസ് കോർഡിനേറ്റർ ലയൺ പിവി. അനിൽകുമാർ പ്രസ്താവിച്ചു. ലോക സമാധാന ദിനത്തിൽ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ തെളിയിച്ച ശാന്തി ദീപം എടത്വ ജോർജിയൻ സംഘം പ്രസിഡന്റ് ബിനോയി ജോസഫിന് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡൻ്റ് ഡോ ജോൺസൺ വി.ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ ലോക സമാധാന ദിന സന്ദേശം നല്‍കി. തുടര്‍ന്ന് ശാന്തി ദീപങ്ങൾ തെളിയിച്ച് മൗന പ്രാർത്ഥന നടത്തി.
ചടങ്ങിൽ ലയൺസ് ക്ലബ് വൈസ് പ്രസിഡന്റ് മോഡി കന്നേൽ, കെ ജയചന്ദ്രന്‍ ,വിൽസൻ ജോസഫ്, ഷേർലി അനിൽ, മോബിൻ ജേക്കബ്, ഐപ്പ് കട്ടപ്പുറം, സുനീഷ് കറുകപറമ്പിൽ, ജോൺസൺ കല്ലറയ്ക്കല്‍, ജോജി മെതിക്കളം, ജോബിൻ ജോസഫ്, ലിജോ കല്ലൂപറമ്പിൽ, ജോമോൻ, റെജി സെബാസ്റ്റ്യൻ, സിനോജ് പള്ളിചിറ എന്നിവർ പ്രസംഗിച്ചു.
ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ 2025- 2026 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം ഒക്ടോബർ 5ന് വൈകിട്ട് 7ന് എടത്വ പാഷൻസ് ഹോട്ടലിൽ നടക്കും.
ഫോട്ടോ: ലോക സമാധാന ദിനത്തിൽ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സംഘടിപ്പിച്ച ശാന്തി ദീപം തെളിയിക്കൽ ചടങ്ങ് ഓവർസീസ് കോർഡിനേറ്റർ ലയൺ പിവി അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.


