ഷാര്‍ജ: ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കുടുംബാംഗമായ ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി സെപ്റ്റംബർ 22 തിങ്കളാഴ്ച അന്തരിച്ചു.
ചൊവ്വാഴ്ച (സെപ്റ്റംബർ 23) രാവിലെ 10:00 മണിക്ക് ഷാർജയിലെ കിംഗ് ഫൈസൽ പള്ളിയിൽ മയ്യിത്ത് പ്രാർത്ഥനകൾ നടക്കും. തുടർന്ന് അൽ ജാബിൽ ഖബര്‍സ്ഥാനില്‍ സംസ്‌കരിക്കും.
ഷാർജയിലെ അൽ റുമൈല പ്രദേശത്തുള്ള ഷെയ്ഖ് ഫൈസൽ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മജ്‌ലിസിൽ മൂന്ന് ദിവസത്തേക്ക് പുരുഷന്മാർക്ക് അനുശോചനം അറിയിക്കാം. ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
