റവ: സുരേഷ് വര്‍ഗീസ് അമ്പൂരി എഴുതിയ ” നാഥാ തിരുമുൻപിൽ ” എന്ന ഭക്തിഗാനം പ്രകാശനം ചെയ്തു

കാൽഗറി: റവ: സുരേഷ് വര്ഗീസ് അമ്പൂരി എഴുതി, ജോൺ സ്റ്റീവാർട്ട് അവനെസോരം സംഗീതം നൽകി  സോനാ മാവേലിക്കര ആലപിച്ച ” നാഥാ തിരുമുൻപിൽ ” എന്ന ഭക്തിഗാനം പ്രകാശനം ചെയ്തു .  ഗാനത്തിന് അബി ബിജു , ജോമോൻ കോട്ടയം എന്നിവർ പശ്ചാത്തല സംഗീതം ഒരുക്കിയപ്പപ്പോൾ , ദൃശ്യ ചാരുത അനുരാജ് അടൂർ ഒരുക്കിയിരിക്കുന്നു . ഗാനം റെക്കോർഡ് ചെയ്ത് മിക്‌സ് ചെയ്തത് ആമേൻ റെക്കോർഡിങ് ചെങ്ങന്നൂർ ആണ് .

റവ:സുരേഷ് വര്ഗീസ് അമ്പൂരി ഇപ്പോൾ  കാൽഗറി  സെയിന്റ് തോമാ മാർത്തോമ്മാ പള്ളിയുടെ ഇടവക വികാരിയായി സേവനം അനുഷ്ഠിക്കുന്നു . ഇതിനു മുൻപ്‌ അദ്ദേഹം പുനലൂരിലെ സ്‌മൃതി അൽഷിമേഴ്‌സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ ഡയറക്ടർ ആയും സേവനം അനുഷ്ഠിച്ചിരുന്നു.

വാർത്ത: ജോസഫ് ജോൺ, കാൽഗറി

Leave a Comment

More News