കോട്ടയം അസോസിയേഷന്‍ സില്‍വര്‍ ജൂബിലി ബാങ്ക്വറ്റ് സെപ്തംബര്‍ 27 ശനിയാഴ്ച വൈകീട്ട് 5:30ന്

ഫിലഡല്‍‌ഫിയ: ഫിലഡല്‍ഫിയയിലും പരിസരപ്രദേശങ്ങളിലുമായി താമസിക്കുന്ന കോട്ടയം സ്വദേശികളുടെ സംഘടനയായ ഫിലഡല്‍ഫിയ കോട്ടയം അസോസിയേഷന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്തംബര്‍ 27 ശനിയാഴ്ച വൈകിട്ട്‌ 5:30 നു വെല്‍ഷ്‌ റോഡിലുള്ള സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വച്ച്‌ നടത്തപ്പെടുന്ന ജൂബിലി ബാങ്ക്വറ്റിനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ചാരിറ്റി പ്രവര്‍ത്തനം മുഖമുദ്രയാക്കിയ സംഘടന നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലും കേരളത്തിലും തുടര്‍ച്ചയായി നടത്തി വരുന്നു.

അസോസിയേഷന്റെ അഭിമാന പദ്ധതിയായി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി മലയാള മനോരമയുമായി സഹകരിച്ചുകൊണ്ട്‌ തുടര്‍ന്നുവരുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയിലൂടെ കേരളത്തില്‍ നിന്ന്‌ പത്തോളം നിര്‍ധനരായ വിദ്യാർത്ഥികള്‍ക്ക്‌ ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നു. കൂടാതെ, സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പെരുമ്പാവൂരില്‍ ഒരു നിര്‍ധന കുടുംബത്തിനു വേണ്ടി നിര്‍മ്മിച്ച ഭവനവും ഈ വര്‍ഷം പൂര്‍ത്തിയാക്കി നല്‍കുവാന്‍ സാധിച്ചു.

ബാങ്ക്വറ്റിനോടനുബന്ധിച്ചു നടത്തുന്ന പബ്ലിക്‌ മീറ്റിംഗില്‍ അഞ്ചല്‍ സെന്റ്‌ ജോണ്‍സ്‌ കോളേജ്‌ പ്രിന്‍സിപ്പലായിരുന്ന പ്രൊഫ. സാം പനംകുന്നേല്‍ മുഖ്യ പ്രഭാഷകനായിരിക്കും. തുടന്ന്‌ നോര്‍ത്ത്‌ അമേരിക്കയിലെ പ്രമുഖ മ്യൂസിക്കല്‍ ആന്‍ഡ്‌ ഡാന്‍സ്‌ ഗ്രൂപ്പായ DHO ക്രിയേറ്റീവിന്റെ സ്റ്റേജ്‌ ഷോയും വിഭവസമൃദ്ധമായ ഡിന്നറും ഒരുക്കിയിട്ടുണ്ട്.

കോട്ടയം അസോസിയേഷന്‍ ഫിലഡല്‍ഫിയയുടെ നടപ്പു വര്‍ഷത്തെ ഭാരവാഹികളായ സണ്ണി കിഴക്കേമുറിയില്‍ (പ്രസിഡന്റ്‌), ജോബി ജോര്‍ജ്‌ (ജൂബിലി കണ്‍വീനര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്ന വിവിധ കമ്മിറ്റികളില്‍ ബെന്നി കൊട്ടാരത്തില്‍, കുര്യന്‍ രാജന്‍, സാബു ജേക്കബ്‌, ജോണ്‍ പി. വര്‍ക്കി, ജീമോന്‍ ജോര്‍ജ്‌, സാജന്‍ വര്‍ഗീസ്‌, ജോസഫ്‌ മാണി, മാത്യു ഐപ്‌, വറുഗീസ്‌ വറുഗീസ്‌, സാബു പാമ്പാടി, ജെയിംസ്‌ അന്ത്രയോസ്‌, ജോണ്‍ മാത്യു, രാജു കുരുവിള, എബ്രഹാം ജോസഫ്‌, വര്‍ക്കി പൈലോ, സരിന്‍ ചെറിയാന്‍ കുരുവിള, സഞ്ജു സക്കറിയ, ജെയ്‌സണ്‍ വര്‍ഗീസ്‌, ജോഷ്വാ മാത്യു എന്നിവരും പ്രവര്‍ത്തിക്കുന്നു.

പ്രസിഡന്റ്‌ സാറാ ഐപ്പിന്റെ നേതൃത്വത്തില്‍ കോട്ടയം അസോസിയേഷന്‍ വിമന്‍സ്‌ ഫോറവും സില്‍വര്‍ ജൂബിലി ബാങ്ക്വറ്റിന്റെ പൂര്‍ണ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും ബാങ്ക്വറ്റ് ടിക്കറ്റുകള്‍ക്കും 215-327-7153, 215-479- 2400, 267-237-4118, 610-457-5868, 215-776-6787 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്‌.

Leave a Comment

More News