ഡാളസ് : വിൻസെന്റ് വലിയവീട്ടിൽ ഡാളസ്സിൽ അന്തരിച്ചു. തൃശൂർ ഒല്ലൂർ സ്വദേശിയാണ്.
സംഗീതത്തോടുള്ള അഗാധമായ സ്നേഹവും ആത്മാർത്ഥതയും അദ്ദേഹത്തെ അമേരിക്കയിലെ കലാസാംസ്കാരിക രംഗത്ത് നിറസാന്നിധ്യമാക്കി തീർത്തു. കലാരംഗത്ത് അദ്ദേഹത്തെ അറിയാത്തവരായി ആരും തന്നയില്ല. ഗാർലന്റ് സീറോ മലബാർ കാത്തലിക് ചർച്ച് ഇടവക അംഗമായ വിൻസെന്റ് വലിയവീട്ടിൽ അവിടുത്തെ ഗായകസംഘത്തെ വിശ്വസ്തതയോടെ നയിച്ചിരുന്നു.
ഗാനഗന്ധര്വ്വന് കെ. ജെ. യേശുദാസിനൊപ്പം ഗാനമേളകളിൽ കീബോർഡിസ്റ്റ് ആയും പ്രവർത്തിച്ചുണ്ട്.
വിൻസെന്റ് വലിയവീട്ടിലിന്റെ വിയോഗത്തിൽ ഡാളസ് ഫോർത് വർത്ത് കലാ സാംസ്കാരിക സാമൂഹ്യ മേഖലയിലെ സംഘാടകരെല്ലാം അനുശോചനം രേഖപ്പെടുത്തി
