ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഒക്ടോബർ 3 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്.
(Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990
Meeting ID: 814 7525 9178)
സാഹിത്യവേദി അംഗവും മുൻ ലാനാ പ്രസിഡന്റും കഥാകൃത്തുമായ എസ് അനിലാൽ അദ്ദേഹത്തിന്റെ വംശാവലി എന്ന കഥ അവതരിപ്പിക്കുകയും ചർച്ച നയിക്കുകയും ചെയ്യുന്നതാണ്.
ഫിത്ർ സകാത്ത് (2024), പ്ലാക്ക് (2011), സബ്രീന (2020) എന്നീ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ‘എല്ലിസ് ഐലന്റ്റിൽ നിന്ന്’, ‘ക്രിസ്‌തുമസ് നോട്ടങ്ങൾ’ തുടങ്ങിയ ആന്തോളജികൾ, ‘ലേഡി ലിബർട്ടി’ (യാത്രാക്കുറിപ്പ്), ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലുമായി നിരവധി ലേഖനങ്ങളും കഥകളും, എന്നിവ എഴുതിയിട്ടുണ്ട്.
മുംബൈ ജ്വാല അവാർഡ് (2023), ഏറ്റുമാനൂർ കാവ്യവേദിയുടെ കഥാ സമാഹാരത്തിനുള്ള അവാർഡ്, മൂന്നാമത് റ്റി. എ. റസാഖ് പുരസ്‌കാരം (2021), ഫൊക്കാന കാരൂർ അവാർഡ് (2022), പുരോഗമന കലാസാഹിത്യസംഘത്തിൻ്റെ നീലകണ്ഠപിള്ള പുരസ്‌കാരം (2024) എന്നീ അംഗീകാരങ്ങളും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. ‘ദി ടെസ്റ്റമെൻ്റ്’, ‘സമയരഥം പിന്നോട്ട്’ എന്നീ ഡോക്യുമെന്ററികളും “മനസ്സറിയാതെ’ എന്ന മിനി സിനിമയും എഴുതി സംവിധാനം ചെയ്തു. നെയ്യാറ്റിൻകര സ്വദേശിയായ അദ്ദേഹം 1997 മുതൽ ഷിക്കാഗോയിലാണ് സ്‌ഥിരതാമസം.
ഓഗസ്റ്റ് മാസ സാഹിത്യവേദിയിൽ മുൻ ലാനാ പ്രസിഡന്റ് ഷാജൻ ആനിത്തോട്ടം തന്റെ അഞ്ച് പുസ്തകങ്ങൾ പരിചയപ്പെടുത്തിയത് സാഹിത്യവേദി അംഗങ്ങൾ ഏറെ ആസ്വദിച്ചു.
എല്ലാ സാഹിത്യ സ്നേഹികളേയും ഒക്ടോബർ മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്: എസ് അനിലാൽ 630 400 9735, പ്രസന്നൻ പിള്ള 630 935 2990, ജോൺ ഇലക്കാട് 773 282 4955

