സ്വര്‍ണ്ണപ്പാളി വിവാദം: പ്രതിപക്ഷം രണ്ടാം ദിവസവും നിയമസഭ തടസ്സപ്പെടുത്തി

തിരുവനന്തപുരം:ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണപ്പാളി മോഷണം ആരോപിച്ച് പ്രതിപക്ഷം ചൊവ്വാഴ്ച (ഒക്ടോബർ 7, 2025) തുടർച്ചയായ രണ്ടാം ദിവസവും സഭാ നടപടികൾ തടസ്സപ്പെടുത്തി .

തിങ്കളാഴ്ചയുണ്ടായ അരാജകത്വത്തിന് സമാനമായി, ചോദ്യോത്തര വേള ആരംഭിച്ചയുടൻ പ്രതിപക്ഷം മുദ്രാവാക്യം വിളിക്കാനും പ്ലക്കാർഡുകൾ ഉയർത്താനും തുടങ്ങി. വിവാദത്തിൽ ദേവസ്വം മന്ത്രി വി എൻ വാസവന്റെ രാജി വേണമെന്ന യുഡിഎഫിന്റെ ആവശ്യം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവർത്തിച്ചു.

വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായെങ്കിലും പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് പോലും നൽകിയില്ല. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ പ്രത്യേക അന്വേഷണ കമ്മിഷനെ നിയോഗിച്ചിട്ടുണ്ടെന്നും സ്‌പീക്കർ എഎൻ ഷംസീർ വ്യക്തമാക്കി. എന്നാൽ ചോദ്യോത്തര വേള ആരംഭിച്ചപ്പോൾ തന്നെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ പിന്തിരിയാൻ കൂട്ടാക്കിയില്ല.

പ്രതിഷേധങ്ങൾക്കിടയിലും സ്പീക്കർ എ എൻ ഷംസീർ ചോദ്യോത്തര വേളയുമായി മുന്നോട്ട് പോയതോടെ പ്രതിപക്ഷ എംഎൽഎമാർ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു.

തുടർന്ന് 20 മിനിറ്റിനുശേഷം സ്പീക്കർ സമ്മേളനം നിർത്തിവയ്ക്കുകയും സഭ താൽക്കാലികമായി പിരിച്ചുവിടുകയും ചെയ്തു.

സെപ്റ്റംബർ എട്ടിനാണ് ദ്വാരപാലക ശില്‍പങ്ങളിലെ സ്വർണം പൂശിയ പാളികൾ അറ്റകുറ്റപണികൾക്കായി ഉണ്ണികൃഷ്‌ണൻ പോറ്റി ചെന്നൈയിലേക്ക് കൊണ്ടുപോയത്. കോടതിയുടെ അനുമതി ഇല്ലാതെയാണ് സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി കൊണ്ട് പോയത്. ഇതിനിടെ പാളികളുടെ ഭാരത്തിൽ കുറവ് വന്നതായി ഹൈക്കോടതി കണ്ടെത്തി.

2019ൽ അറ്റകുറ്റപ്പാണിക്കായി പാളികൾ ഉണ്ണികൃഷ്‌ണൻ പോറ്റി സ്വന്തം നിലയ്ക്ക് കൊണ്ടുപോയിരുന്നു. ഒരു മാസത്തോളം കൈവശം വച്ച ശേഷമാണ് സ്വർണം പൂശി തിരികെ എത്തിച്ചത്. 2025ലും സ്വന്തം നിലയ്ക്ക് സ്വർണപ്പാളി കൊണ്ടുപോകാമെന്ന് ഉണ്ണികൃഷ്‌ണൻ പോറ്റി അറിയിച്ചെങ്കിലും അന്ന് അനുമതി നൽകിയിരുന്നില്ല.

Leave a Comment

More News