രാശിഫലം (13-10-2025 തിങ്കൾ)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് വളരെ മെച്ചപ്പെട്ട ദിവസമായിരിക്കും. ഭാഗ്യവും അവസരങ്ങളും ഇന്ന് തേടിയെത്തും. ആത്മവിശ്വാസം പൊതുവെ കുറവുള്ള ദിവസമാണെങ്കിലും ചില സുപ്രധാന തീരുമാനങ്ങൾ ഉറപ്പോടെ എടുക്കാൻ സാധിക്കും. തൊഴിൽ രംഗത്ത് മികവുണ്ടാകും. പൊതുവെ നല്ല ദിവസം.

കന്നി: ഇന്ന് കുറച്ച് സമയം നിങ്ങൾക്കായി മാറ്റിവയ്‌ക്കുന്നത് ഫലപ്രദം. മാനസികാരോദഗ്യം അതുവഴി മെച്ചപ്പെടും. തൊഴിലിടത്തിൽ നിങ്ങളുടെ സഹപ്രവർത്തകരെ എതിരിടേണ്ടിവന്നേക്കാം. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ നിങ്ങൾ ക്ഷമയോടെ നേരിടുക. നിങ്ങളുടെ പ്രണയ ജീവിതത്തിൽ നിങ്ങൾ ഇന്ന് സന്തുഷ്‌ടരായിരിക്കും. ജീവിതത്തിൽ ഒരു പുതിയ വഴിത്തിരിവ് ഉണ്ടാകാൻ സാധ്യത.

തുലാം: വ്യാപാരികൾക്ക് ഇന്ന് മെച്ചപ്പെട്ട ദിവസമായിരിക്കും. തൊഴിലാളികളും ജോലിക്കാരും തങ്ങളുടെ സഹപ്രവർത്തകരും സഹായികളുമായി നല്ല വിധത്തിൽ സഹകരിക്കും. ഒരു നീണ്ട അവധിക്കാലം അല്ലെങ്കിൽ ഒരു തീർഥാടനത്തിനുള്ള അവസരം ഉടൻ വന്നു ചേരും.

വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ജോലി ഭാരം വളരെ കൂടുതലായിരിക്കും. അമിതമായ ജോലി ഭാരവും ഉത്തരവാദിത്തങ്ങളും നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. സായാഹ്നങ്ങൾ സമാധാനപരവും ലളിതവും ആയിരിക്കും. ഇന്ന് സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് നന്നായിരിക്കും.

ധനു: നിങ്ങൾക്കിന്ന് സന്തോഷകരമായ ഒരു ദിവസമാകും. ഇന്ന് മുഴുവൻ നിങ്ങൾ ഊർജ്ജസ്വലനും സന്തോഷവാനും ആയിരിക്കാൻ സാധ്യത. നിങ്ങൾക്ക് ഇന്ന് വിദേശികളുമായി സഹവസിക്കേണ്ടിവരും. സുഹൃത്തുക്കളുമായുള്ള നല്ല ആശയവിനിമയം ഉണ്ടാകും. സാഹിത്യ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ഒരു ദിവസമാണിന്ന്.

മകരം: ഇന്ന് നിങ്ങൾക്ക് കച്ചവടത്തിൽ ലാഭമുണ്ടാകും. ഒരു തടസവുമില്ലാതെ നിങ്ങളുടെ കച്ചവടം തുടരാം. നിങ്ങൾ ആസൂത്രണം ചെയ്‌തതനുസരിച്ച് കാര്യങ്ങൾ സംഭവിക്കും. സാമ്പത്തിക ഇടപാടുകൾ നിങ്ങൾക്ക് അനുകൂലമാകും.

കുംഭം: ഇന്ന് മെട്ടപ്പെട്ട ഒരു ദിവസമായിരിക്കില്ല. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നത് നിർത്തിവയ്‌ക്കുക. യാത്രകൾ ഒഴിവാക്കുക. കാരണം, ഇന്ന് മുഴുവന്‍ നിങ്ങള്‍ വളരെ ഉത്കണ്ഠാകുലരായിരിക്കും. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. ചെലവുകള്‍ വര്‍ധിക്കാനും സാധ്യത.

മീനം: നിങ്ങളുടെ ആരോഗ്യത്തിനും സമ്പത്തിനും ഇന്ന് ദോഷം സംഭവിക്കാം. അതുകൊണ്ട് ഇന്ന് വളരെ അധികം ശ്രദ്ധിച്ച് മുന്നോട്ടു പോകുക. തൊഴിലിടങ്ങളിൽ ഒട്ടേറെ വിഷമങ്ങളും പ്രശ്‌നങ്ങളും ഇന്ന് നേരിടേണ്ടിവരും. വസ്‌തു, വാഹനം സംബന്ധിച്ച ഇടപാടുകളില്‍ ഇന്ന് വളരെ അധികം ജാഗ്രത പാലിക്കുക.

മേടം: പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാൻ ഒരു നല്ല ദിവസമാണിന്ന്. തിടുക്കത്തില്‍ തീരുമാനങ്ങളെടുത്ത് നിങ്ങൾ ആശയക്കുഴപ്പത്തിലാകരുത്. ആലോചിച്ച് പ്രവർത്തിക്കുക. തൊഴിലിടത്ത് നിങ്ങൾക്ക് കടുത്ത മത്സരം നേരിടേണ്ടിവരും. ആത്മവിശ്വാസം കൈവിടാതെ നിങ്ങളുടെ ജോലി ഏറ്റവും മികച്ച രീതിയില്‍ ചെയ്യുക. യാത്രകള്‍ പോകാൻ സാധ്യത.

ഇടവം: ഇന്ന് നിങ്ങള്‍ക്കനുകൂലമായ ദിവസമല്ല. തീരുമാനങ്ങളെടുക്കുന്നതില്‍ നിങ്ങള്‍ക്ക് മികവുപുലര്‍ത്താന്‍ കഴിയില്ല. അതിനാല്‍ പ്രയോജനപ്രദമായ അവസരങ്ങള്‍ ഇന്ന് നിങ്ങൾക്ക് നഷ്‌ടമായേക്കാം. നിങ്ങളുടെ സമീപനങ്ങളില്‍ ശ്രദ്ധയും ചിട്ടയും വേണം. പുതിയതും പ്രധാനപ്പെട്ടതുമായ പദ്ധതികളെ കുറിച്ച് ഇന്ന് തീരുമാനങ്ങളെടുക്കേണ്ടതില്ല.

മിഥുനം: ഇന്ന് നിങ്ങൾ ആവേശഭരിതരായിരിക്കും. നിങ്ങളെ വിജയത്തിലേക്ക് നയിക്കുന്ന പോസിറ്റീവായ കാര്യങ്ങൾ ഇന്ന് നിങ്ങളുടെ മുന്നിലെത്തും. ഇന്ന് നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള കാര്യങ്ങൾ സ്വതന്ത്രമായി ചെയ്യാൻ നിങ്ങൾക്ക് കഴിയും. തിരക്കേറിയ ദിവസമാണെങ്കിലും സാമാധാനം ഉണ്ടാകും.

കര്‍ക്കിടകം: ഇന്ന് നിങ്ങൾ ആശയക്കുഴപ്പത്തിലാകാനും വിഷമിക്കാനും സാധ്യതയുണ്ട്. അതിനാൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ മാറ്റിവയ്ക്കുക. നിങ്ങളും നിങ്ങളുടെ കുടുംബാംഗങ്ങളും ഇന്ന് വളരെ ശ്രദ്ധിക്കുക. അമിതമായ ചെലവുകള്‍ ഉണ്ടാകാം.

Leave a Comment

More News