എടത്വ: മാർഗദർശക മണ്ഡലം കേരളം നേതൃത്വത്തിൽ ഒക്ടോബർ 7ന് കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് ആരംഭിച്ച ശ്രീശ്രീ ചിദാനന്ദപുരി സ്വാമി നയിക്കുന്ന ധർമ്മ സന്ദേശ യാത്രയ്ക്ക് തലവെടി തിരുപനയന്നൂർ കാവ് ത്രിപൂര സുന്ദരി ക്ഷേത്രത്തിൽ സ്വീകരണം നല്കി.
ക്ഷേത്ര അങ്കണത്തിൽ നടന്ന ചടങ്ങ് മുഖ്യതന്ത്രി നീലകണ്ഠരര് ആനന്ദ് പട്ടമന ഉദ്ഘാടനം ചെയ്തു. ശ്രീ ശ്രീചിദാനന്ദപുരി സ്വാമി, അയ്യപ്പദാസ സ്വാമികൾ, കാശിമഠം കൃഷ്ണാനന്ദ സരസ്വതി സ്വാമി, ഗിരിജ ആനന്ദ് പട്ടമന , അജികുമാർ കലവറശ്ശേരിൽ, മേൽശാന്തി മധു നമ്പൂതിരി, രാജേഷ്, സന്തോഷ്, രമേഷ്, രഞ്ജിനി അജി തുടങ്ങിയവർ പ്രസംഗിച്ചു.
ധർമ്മ സന്ദേശ യാത്ര ഇന്ന് ( ഒക്ടോബർ 21ന് ) സമാപിക്കും.

