രാശിഫലം (22-10-2025 ബുധന്‍)

ചിങ്ങം: ഇന്ന് വളരെ ഗംഭീരമായ ഒരു ദിവസമായിരിക്കും. പഴയ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും വീണ്ടും കാണാനും, പുതിയ ബന്ധങ്ങളുണ്ടാക്കാനും നിങ്ങൾക്ക് സാധിക്കും. വളരെ സന്തോഷകരമായ ഒരു കൂടിക്കാഴ്ച്ച നിങ്ങളുടെ വീട്ടിൽ വച്ച് ഉണ്ടാകും. നിങ്ങൾ ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കുമായി ഒരു ഗംഭീര പാർട്ടി നടത്താൻ ഒരുങ്ങിക്കൊള്ളു!

കന്നി: ഇന്ന് നിങ്ങൾക്ക് ബിസിനസും സന്തോഷവും ഒരുമിച്ച് ചേർന്നുപോകും. എന്തായാലും ഇന്ന് നടക്കാൻപോകുന്ന ഒരു കൂടിക്കാഴ്‌ച നിങ്ങൾ അംഗീകരിക്കും. നിങ്ങൾ ചെലവാക്കുന്നതിൻ്റെ തോത് നിങ്ങൾ വെറുതെ കറങ്ങി നടക്കുന്ന സമയവുമായി ശരിയായ അനുപാതത്തിലായിരിക്കും. എന്തായാലും നിങ്ങൾ വിവേകപൂർവം ചെലവാക്കുകയും, പിന്നീട് അതോർത്ത് വിഷമിക്കാതിരിക്കുകയും വേണം.

തുലാം: നിങ്ങളുടെ ജോലിയിലുള്ള സമർപ്പണം സംബന്ധിക്കുന്നതാണെങ്കിലും നിങ്ങളുടെ കുടുംബത്തോടുള്ള അർപ്പണമനോഭാവം സംബന്ധിച്ചാണെങ്കിലും ഇന്ന് നിങ്ങളെ വിശ്വസിച്ച് ഒരു പുതിയ ചുമതലകള്‍ ഏല്‍പ്പിച്ചേക്കാം. നിങ്ങൾ തീർച്ചയായും നിങ്ങളുടെ എതിരാളികൾക്ക് വിഷമിക്കാൻ ഒരു കാരണമുണ്ടാക്കിയിരിക്കും!

വൃശ്ചികം: ബന്ധങ്ങളാണ്‌ ജീവിതത്തിൽ ഏറ്റവും പ്രധാനം. നിങ്ങൾ നിങ്ങളുടെ അടുപ്പമുള്ളവരെ എങ്ങനെ പരിഗണിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്‌. ഇന്ന് ആരെയും ഒരുതരത്തിലും നിയന്ത്രിക്കാൻ ശ്രമിക്കരുത്.

ധനു: ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ കുട്ടിക്കാലത്തെ ഓർമ്മകൾ അയവിറക്കാൻ കഴിയും. നഗരപ്രാന്തത്തിലേക്ക് പെട്ടെന്നൊരു യാത്രയ്ക്ക് പോലും ഇന്ന് നിങ്ങൾ ഒരുങ്ങിയേക്കാം. കൂടാതെ നിങ്ങളുടെ പഴയ ഏതെങ്കിലും സുഹൃത്തിനെ കാണാൻ പോകുകയാണെങ്കിൽ അത് താങ്കളുടെ അനുഭവത്തിൻ്റെ മാറ്റ് കൂട്ടിയേക്കാം.

മകരം: ജോലിയിൽ നല്ല പ്രതിഫലം ഇന്ന് നിങ്ങളെ കാത്തിരിക്കുന്നു. എല്ലാ സമയങ്ങളിൽ നിന്നും വ്യത്യസ്‌തമായി, നിങ്ങളുടെ സഹപ്രവർത്തകർക്ക് നിങ്ങളുടെ അഭിവൃദ്ധിയിൽ അസൂയയോ, വെറുപ്പോ ഒന്നും ഇന്ന് തോന്നുകയില്ല. അവർ നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കും. നിങ്ങളിൽ ജോലി മാറുന്നതിന്‌ ആഗ്രഹിക്കുന്നവർക്ക് ഇത് അതിനു പറ്റിയ സമയമല്ല. കുറച്ചുകൂടി കാത്തിരിക്കാം.

കുംഭം: നിങ്ങൾക്ക് ഈശ്വരൻ വേദനയുടെ ഭാരം നൽകുകയാണെങ്കിൽ, അതേ ഈശ്വരൻ തന്നെ നിങ്ങൾക്ക് സന്തോഷവും നൽകും. നിങ്ങൾ ഇന്നത്തെ ദിവസം ആരംഭിക്കുന്നത് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ധാരാളം കാര്യങ്ങളുടെ പട്ടിക തയ്യാറാക്കിക്കൊണ്ടായിരിക്കും. എന്നാൽ ഭാഗ്യമെന്നു പറയട്ടെ, ഇവയിൽ മിക്കതും ഒന്നൊന്നായി തീർക്കാനും നിങ്ങൾക്ക് ഇന്ന് സാധിക്കും.

മീനം: അധാര്‍മ്മിക വൃത്തികളില്‍ ഏര്‍പ്പെടുന്നത് നിങ്ങളെ കുഴപ്പത്തില്‍ ചാടിക്കും. വാക്കും കോപവും നിയന്ത്രിക്കണം. ആരോഗ്യകാര്യങ്ങളില്‍ ശദ്ധിക്കുക. നിയമവിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടരുത്. ചികിത്സാചെലവുകള്‍ക്ക് സാധ്യത. പ്രതികൂലചിന്തകള്‍ നിങ്ങളുടെ വ്യക്തിജീവിതത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇന്ന് അനുഗ്രഹം നിങ്ങളെ നയിക്കും.

മേടം: നിങ്ങൾ ഇന്ന് നിങ്ങളുടെ പ്രിയതമയെ പ്രീതിപ്പെടുത്താൻ ശ്രമിക്കും. അജ്ഞാതമായ കാരണങ്ങളാൽ നിങ്ങളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും നിങ്ങൾക്ക് അപ്രീതി തോന്നും. നിങ്ങൾക്ക് ഇന്ന് വൈകുന്നേരം ഒരു കൂട്ടായ്‌മയുണ്ടാക്കാനും പുതിയ സുഹൃത്തുക്കളെ നേടാനും കഴിഞ്ഞേക്കാം.

ഇടവം: നിങ്ങളെ തളർത്തുന്ന പല കാര്യങ്ങളും ഇന്ന് സംഭവിച്ചേക്കാം. പ്രതീക്ഷകളും പദ്ധതികളുമൊന്നും വിചാരിച്ചതുപോലെ നടക്കുകയില്ല. വളരെ സങ്കീർണമായ പ്രശ്‌നങ്ങളും, പ്രതിസന്ധികളും ദിവസം മുഴുവനും നിറഞ്ഞു നിൽക്കും. എന്തായാലും, നിങ്ങൾ സ്ഥിരതയോടെ നിലകൊള്ളാൻ ശ്രമിക്കുകയും ശാന്തമായി മുന്നോട്ടു പോകുകയും ചെയ്യും.

മിഥുനം: ഹൃദയത്തോട് വളരെ ചേർന്നിരിക്കുന്ന കാര്യങ്ങളായിരിക്കും ഇന്ന് നിങ്ങൾ ചെയ്യാൻ പോവുന്നത്. ആവശ്യങ്ങളുള്ളവരെ കൈ അയച്ച് സഹായിക്കാൻ നിങ്ങൾ തീരുമാനിക്കും. നിങ്ങളുടെ ഈ മഹനീയമായ മനോഭാവം നിങ്ങൾക്ക് സമൂഹത്തിലുള്ള സ്ഥാനം ഉയർത്തുകയും, ഇത് നിങ്ങളുടെ ആത്മവിശ്വാസത്തെ വർധിപ്പിക്കുകയും ചെയ്യും.

കര്‍ക്കിടകം: അഹിതമായ കാര്യങ്ങളെ ഇന്ന് നിങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വരും. ഇതിൻ്റെ ഫലമായി നിങ്ങൾക്ക് വിഷമമുണ്ടായേക്കാം. എന്തായാലും നിങ്ങളുടെ പ്രാഗത്‌ഭ്യം കൊണ്ട് നിങ്ങൾക്ക് ഇതിൽ നിന്നും പുറത്തുകടക്കാൻ സാധിക്കും. വിജയം അനായാസമായി നേടാൻ കഴിയുന്നതല്ല എന്നകാര്യം മനസിലാക്കുക, ഇത് നേടുന്നതിനായി കഠിനാദ്ധ്വാനം ചെയ്യേണ്ടിവരും.

Leave a Comment

More News