മിഷിഗണ്‍: മിഷിഗണിൽ ഹാലോവീൻ വാരാന്ത്യത്തിൽ ആസൂത്രണം ചെയ്തിരുന്ന ഭീകരാക്രമണം പരാജയപ്പെടുത്തിയതായി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അറിയിച്ചു. വെള്ളിയാഴ്ച രാവിലെ നടന്ന ഏകോപിത ഓപ്പറേഷനിൽ ഒന്നിലധികം പേരെ അറസ്റ്റ് ചെയ്തതായി എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ സ്ഥിരീകരിച്ചു.
വ്യക്തികളെക്കുറിച്ചോ ഗൂഢാലോചനയുടെ സ്വഭാവത്തെക്കുറിച്ചോ അധികൃതർ ഇതുവരെ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ലെങ്കിലും, ഫെഡറൽ, പ്രാദേശിക നിയമ നിർവ്വഹണ സംഘങ്ങളുടെ വേഗത്തിലുള്ള നടപടിയെ പട്ടേൽ പ്രശംസിച്ചു, അവരുടെ ജാഗ്രത ഒരു വലിയ അക്രമ സംഭവം ഒഴിവാക്കാൻ സഹായിച്ചുവെന്ന് പറഞ്ഞു.
“ഇന്ന് രാവിലെ, എഫ്ബിഐ ഒരു ഭീകരാക്രമണ സാധ്യത പരാജയപ്പെടുത്തി, ഹാലോവീൻ വാരാന്ത്യത്തിൽ അക്രമാസക്തമായ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി ആരോപിക്കപ്പെടുന്ന വ്യക്തികളെ മിഷിഗണിൽ അറസ്റ്റ് ചെയ്തു. കൂടുതൽ വിശദാംശങ്ങൾ നൽകുന്നതാണ്,” പട്ടേൽ എക്സിൽ എഴുതി.
This morning the FBI thwarted a potential terrorist attack and arrested multiple subjects in Michigan who were allegedly plotting a violent attack over Halloween weekend. More details to come. Thanks to the men and women of FBI and law enforcement everywhere standing guard 24/7…
— FBI Director Kash Patel (@FBIDirectorKash) October 31, 2025
ഗൂഢാലോചനയിലുള്പ്പെട്ടവരുടെ ഐഡന്റിറ്റി എഫ്ബിഐ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, പക്ഷേ ഡിട്രോയിറ്റിന്റെ ഒരു പ്രാന്തപ്രദേശത്ത് നിന്നാണ് 19-വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തതെന്ന് റിപ്പോർട്ടുണ്ട്. ഒപ്പം ഒരു കൂട്ടാളിയും ഉണ്ടായിരുന്നു. ഭീകര സംഘടനയായ ഐഎസിനെ സഹായിച്ചതിനും മാരകായുധങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയതുമാണ് ഇയാൾക്കെതിരെയുള്ള കുറ്റം. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ 20 വർഷമോ ജീവപര്യന്തമോ തടവ് ശിക്ഷ ലഭിക്കാം. ഒരു കൂട്ട വെടിവയ്പ്പ് ആസൂത്രണം ചെയ്ത ആളാണ് ഇയാൾ എന്ന് എഫ്ബിഐ പറഞ്ഞു.
വെള്ളിയാഴ്ച നഗരത്തിൽ എഫ്ബിഐ ഒരു തിരച്ചിൽ നടത്തിയതായും സമൂഹത്തിന് ഒരു ഭീഷണിയുമില്ലെന്ന് പ്രദേശവാസികള്‍ക്ക് ഉറപ്പ് നൽകിയതായും ഡിയർബോൺ പോലീസ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
FBI thwarts 'potential' Halloween-planned terrorist attack in Michigan — Kash Patel
'Multiple arrested – more details to come' pic.twitter.com/OYOesafyrI
— RT (@RT_com) October 31, 2025
