ഇടത് സർക്കാരിന്റെ വിദ്യാർത്ഥി-യുവജന ക്ഷേമ പദ്ധതികൾ മാതൃകാപരം: നാഷണൽ യൂത്ത് ലീഗ് കേരള

കോഴിക്കോട്: നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘യുവമുന്നേറ്റം’ സംസ്ഥാന ക്യാമ്പ് കോഴിക്കോട് ചേംബർ ഭവൻ ഹാളിൽ ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ഉൽഘാടനം ചെയ്തു. പാർട്ടിയുടെ കരുത്താണ് യുവാക്കൾ എന്നും സേട്ട് സാഹിബ് കാണിച്ച ആദർശ ക്ഷേമ രാഷ്ട്രീയം സാമൂഹ്യ രംഗത്തും അധികാരത്തിലും നടപ്പാക്കാൻ യുവജനങ്ങൾ മുന്നോട്ട് വരണമെന്നും പാർട്ടിയുടെ ചരിത്രത്തിൽ നിർണായക ഘട്ടങ്ങളിൽ എല്ലാം നാഷണൽ യൂത്ത് ലീഗ് മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയവരെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഡിവൈഎഫ്ഐ നേതാവും കെ.ടിൽ ചെയർമാനുമായ എസ്.കെ സജീഷ് ‘യുവജനരാഷ്ട്രീയം വെല്ലുവിളികൾ’ വിഷയത്തിൽ ക്ലാസ് നയിച്ചു. ഇന്ത്യയിലെ കോർപ്പറേറ്റുകൾക്ക് കോണ്ഗ്രസ് ഉൾപ്പെടെയുള്ള വലതുപക്ഷത്തെയും തീവ്ര വലതുപക്ഷമായ ബിജെപിയെയും അധികാരത്തിൽ എത്തിക്കാനും നിലനിർത്താനുമുള്ള കുതന്ത്രങ്ങൾ ആണ് മെനയുന്നതെന്നും,രാജ്യത്തെ ഇടതുപക്ഷത്തെ ഇല്ലാതാക്കിയാൽ സംഭവിക്കുന്നത് വലിയ സാമൂഹിക സാംസ്‌ക്കാരിക രാഷ്ട്രീയ ദുരന്തങ്ങൾ ആണെന്നും കേരളത്തിൽ ഉൾപ്പെടെ മുസ്ലിം ക്രൈസ്തവ ധ്രുവീകരണം ഉണ്ടാക്കി രാഷ്ട്രീയ നേട്ടം ആണ് ബിജെപി സംഘപരിവാർ ലക്ഷ്യം എന്നും സവർണ്ണ ഫാസിസത്തിന് മുന്നിൽ മട്ട് മടക്കാത്ത കേരളവും സംസ്ഥാന സർക്കാരും രാജ്യത്തിന് മാതൃകയെന്നും നാഷണൽ യൂത്ത് ലീഗിന് യുവജനങ്ങളിൽ സ്വാധീനം ചെലുത്താനും ഇടതുപക്ഷത്തിന് കരുത്ത് തീർക്കാനും കഴുയുമെന്ന് സജീഷ് സൂചിപ്പിച്ചു.

ഐ എൻ എൽ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ശോഭാ അബൂബക്കർ ആശംസകൾ നേർന്നു. പ്രശസ്ത ട്രെയിനർ ഡോ. ബാലകൃഷ്ണൻ ക്യാമ്പിൽ മോട്ടിവേഷൻ ക്ലാസ് നയിച്ചു.

നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഫാദിൽ അമീൻ അധ്യക്ഷത വഹിച്ചു. പിണറായി സർക്കാർ പ്രഖ്യാപിച്ച സാമൂഹ്യ പെൻഷൻ തുക വർധിപ്പിച്ചതും വിദ്യാർത്ഥി യുവജന ക്ഷേമ പദ്ധതികളും വലിയ മാതൃക ആണെന്ന് അധ്യക്ഷൻ പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി റഹീം ബെണ്ടിച്ചാൽ സ്വാഗതം പറഞ്ഞു. ക്യാമ്പ് കോർഡിനേറ്റർ സംസ്ഥാന ട്രഷറർ കെ.വി അമീർ നിർദേശങ്ങൾ നൽകി.

സംസ്ഥാന ഭാരവാഹികളായ അഷ്‌റഫ് പുതുമ, ഷംഷാദ് മറ്റത്തൂർ, സഹീർ കണ്ണൂർ, നൗഫൽ തടത്തിൽ, ഷംസീർ കൈതേരി,
റൈഹാൻ പറക്കാട്ട്, ഷമീർ ബാലുശ്ശേരി, സത്താർ ആലപ്പുഴ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി അർഹമായ പരിഗണന യുവജനങ്ങൾക്ക് നൽകണമെന്നും ഇടതുമുന്നണിയുടെ വിജയത്തിനായി നാഷണൽ യൂത്ത് ലീഗ് രംഗത്തിറങ്ങുമെന്നും സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ക്യാമ്പുകൾ നടത്താനും സംസ്ഥാന പ്രവർത്തക സമിതി നിർദേശം നൽകി.

Leave a Comment

More News