നേപ്പാളിൽ മഞ്ഞുമല തകർന്നുവീണ് 7 പർവതാരോഹകർ മരിച്ചു; കാണാതായവർക്കായി തിരച്ചിൽ തുടരുന്നു

5,630 മീറ്റർ ഉയരമുള്ള കൊടുമുടിയുടെ ബേസ് ക്യാമ്പിൽ ഒരു ഹിമപാതം ഉണ്ടായതിനെ തുടർന്നാണ് അപകടം സംഭവിച്ചത്. അപകടത്തിന് ശേഷം നാല് പേരെ കാണാതായി.

കാഠ്മണ്ഡു: വടക്കുകിഴക്കൻ നേപ്പാളിലെ യാലുങ് റി കൊടുമുടിയിൽ ഇന്നു രാവിലെ (തിങ്കളാഴ്ച) ഉണ്ടായ ഹിമപാതത്തിൽ വിദേശ പർവതാരോഹകർ ഉൾപ്പെടെ ഏഴ് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 5,630 മീറ്റർ ഉയരമുള്ള കൊടുമുടിയുടെ ബേസ് ക്യാമ്പിൽ ഹിമപാതം ഉണ്ടായതിനെ തുടർന്ന് മറ്റ് നാല് പേരെ കാണാതായതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

5,630 മീറ്റർ ഉയരമുള്ള കൊടുമുടിയുടെ ബേസ് ക്യാമ്പിൽ ഹിമപാതമുണ്ടായപ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് നാല് പേരെ കാണാതായി. മരിച്ചവരിൽ മൂന്ന് അമേരിക്കക്കാർ, ഒരു കനേഡിയൻ, ഒരു ഇറ്റാലിയൻ, രണ്ട് നേപ്പാളികൾ എന്നിവരും ഉൾപ്പെടുന്നു. കാണാതായവർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുന്നു.

ബാഗ്മതി പ്രവിശ്യയിലെ ദോലാഖ ജില്ലയിലെ റോൾവാലിംഗ് താഴ്‌വരയിലാണ് യാലുങ് റി കൊടുമുടി സ്ഥിതി ചെയ്യുന്നത്. മരിച്ചവരിൽ മൂന്ന് അമേരിക്കൻ പൗരന്മാരും, ഒരു കനേഡിയൻ, ഒരു ഇറ്റാലിയൻ, രണ്ട് നേപ്പാളി പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ പോലീസ് ഓഫീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഗ്യാൻ കുമാർ മഹാതോ സ്ഥിരീകരിച്ചു. നേപ്പാളി വെബ്‌സൈറ്റായ ഹിമാലയൻ ടൈംസ് പ്രകാരം, രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്.

റിപ്പോർട്ടുകൾ പ്രകാരം 15 പേരടങ്ങുന്ന ഒരു സംഘം ഗൗരിശങ്കറിലേക്കും യാലുങ് റിയിലേക്കും പോവുകയായിരുന്നു. ബേസ് ക്യാമ്പിന് സമീപം ഉണ്ടായ ഹിമപാതത്തിൽ പെട്ട് എട്ട് പേരെ കാണാതായതായി റിപ്പോർട്ടുണ്ട്.

നേപ്പാൾ സൈന്യം, നേപ്പാൾ പോലീസ്, സായുധ പോലീസ് സേന എന്നിവയെ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഒരു ഹെലികോപ്റ്ററും അയച്ചിരുന്നുവെങ്കിലും മോശം കാലാവസ്ഥ കാരണം അപകടസ്ഥലത്ത് എത്താൻ കഴിഞ്ഞില്ല.

Leave a Comment

More News