കേരള പിറവി കാമ്പയിന്‍റെ ഭാഗമായി ഇമ്മേഴ്‌സീവ് 3ഡി അനാമോർഫിക് ഇൻസ്റ്റളേഷനുകളും നൂതന ഔട്ട്‌ഡോർ ഡിസ്‌പ്ലേകളും അവതരിപ്പിച്ച് കണ്ണന്‍ ദേവന്‍

തിരുവനന്തപുരം: കേരള പിറവി ദിനത്തിൽ കേരളത്തിന്റെ മണ്ണിൽ നിന്നു വളർന്നു വന്ന ടാറ്റാ ടീ കണ്ണൻ ദേവൻ സംസ്ഥാനത്തിന്റെ പ്രകൃതിസൗന്ദര്യം, സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യം, അഭിമാനബോധം എന്നിവ പകർത്തുന്ന സിനിമാറ്റിക് ബ്രാൻഡ് ഫിലിം പുറത്തിറക്കി. കണ്ണൻ ദേവൻ കേരളത്തിലെ പ്രധാന നഗരങ്ങളിലായി ഇമ്മേഴ്‌സീവ് 3ഡി അനാമോർഫിക് ഇൻസ്റ്റളേഷനുകളും നൂതന ഔട്ട്‌ഡോർ ഡിസ്‌പ്ലേകളും അവതരിപ്പിച്ചു. തിരുവനന്തപുരം ലുലു മാളിലെ ഇൻസ്റ്റളേഷൻ ബ്രാൻഡ് ഫിലിമിലെ പ്രതീകാത്മക ഘടകങ്ങൾക്ക് ജീവൻ പകരുന്നു, സന്ദർശകർക്ക് കേരളത്തിന്റെ സാംസ്‌കാരിക ചിഹ്നങ്ങൾ അതിശയകരമായ രീതിയിൽ അനുഭവിക്കാനാവുന്നു. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലായി ഒരുക്കിയ ഒഒഎച്ച് ഇൻസ്റ്റളേഷനുകൾ കേരളത്തിന്റെ അഭിമാനവും ഊർജ്ജസ്വലതയും സംസ്ഥാനത്തുടനീളം പ്രചരിപ്പിക്കുന്നു.

“കണ്ണൻ ദേവൻ ഒരു ബ്രാൻഡ് മാത്രമല്ല, കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്; ഈ നാടുമായുള്ള ഞങ്ങളുടെ വൈകാരിക ബന്ധം ഈ ക്യാംപയിനിലൂടെ ആഘോഷിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്”, ടാറ്റാ കൺസ്യൂമർ പ്രോഡക്റ്റ്സിന്റെ പാക്കേജ്ഡ് ബിവറേജസ് ഇന്ത്യ ആന്‍റ് സൗത്ത് ഏഷ്യ പ്രസിഡന്‍റ് പുനീത് ദാസ് പറഞ്ഞു.

video link –  https://fromsmash.com/bOQ5VanqHl-dt

Leave a Comment

More News