തദ്ദേശ തെരഞ്ഞെടുപ്പ്: പോളിംഗ് ഉദ്യോഗസ്ഥരുടെ റാൻഡമൈസേഷൻ ആദ്യ ഘട്ടം നടന്നു

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജോലികൾക്കായി പോളിംഗ് ഓഫീസർമാരെ നിയമിക്കുന്നതിന്റെ ഭാഗമായാണ് ആദ്യ ഘട്ട റാൻഡമൈസേഷൻ നടത്തിയത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണനാണ് ആദ്യ ഘട്ട റാൻഡമൈസേഷൻ നടത്തിയത്. ജില്ലയിലെ എട്ട് ബ്ലോക്കുകളിലേക്കും നാല് മുനിസിപ്പാലിറ്റികളിലേക്കും പോളിംഗ് ഓഫീസർമാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ആദ്യ ഘട്ട റാൻഡമൈസേഷനിലൂടെയാണ് തയ്യാറാക്കിയത്. ജില്ലയിലെ എല്ലാ സ്ഥാപന മേധാവികളും അവരുടെ ഇ-ഡ്രോപ്പ് ലോഗിൻ വഴി ലോഗിൻ ചെയ്ത് അപ്പോയിന്റ്മെന്റ് ഓർഡർ ഡൗൺലോഡ് ചെയ്ത് നിയമിച്ച ഉദ്യോഗസ്ഥർക്ക് നൽകുകയും ഓർഡർ വിതരണം ചെയ്തതിനെക്കുറിച്ചുള്ള വിവരങ്ങൾ ഇ-ഡ്രോപ്പ് പോർട്ടലിൽ രേഖപ്പെടുത്തുകയും ചെയ്യണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ഉദ്യോഗസ്ഥർക്ക് ഇ-ഡ്രോപ്പ് ലോഗിൻ വഴിയും ഓർഡർ ഡൗൺലോഡ് ചെയ്യാം. തങ്ങളെ നിയമിച്ച ബ്ലോക്ക്/മുനിസിപ്പാലിറ്റിയെക്കുറിച്ചുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് ലഭിക്കും. ജീവനക്കാർക്ക് നിയമന ഉത്തരവ് വിതരണം ചെയ്തതിന്റെ സർട്ടിഫിക്കറ്റ് ഓഫീസ് മേധാവികൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് സമർപ്പിക്കണം. പ്രിസൈഡിംഗ്, ഫസ്റ്റ് പോളിംഗ് ഓഫീസർമാരിൽ 1722 പേരെ വീതവും, സെക്കൻഡ് പോളിംഗ് ഓഫീസർമാരിൽ 3444 പേരെയും നിയമിച്ചു. രണ്ടാമത്തെ റാൻഡമൈസേഷൻ ഡിസംബർ 2 ന് നടക്കും. പ്രിസൈഡിംഗ്, ഫസ്റ്റ് പോളിംഗ് ഓഫീസർമാർക്ക് നവംബർ 25 മുതൽ 28 വരെ ബ്ലോക്ക്-മുനിസിപ്പാലിറ്റി കേന്ദ്രങ്ങളിൽ പരിശീലനം നൽകും.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News