രാശിഫലം (22-11-2025 ശനി)

ചിങ്ങം: നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ പറ്റിയ ദിവസമാണിന്ന്. നല്ല രീതിയിൽ മറ്റുള്ളവരുമായി ഇടപഴകാൻ ഇന്ന് സാധിക്കും. വളരെ ഉത്സാഹവും ഊർജ്ജസ്വലതയും നിറഞ്ഞ ദിവമായിരിക്കുമിത്. ജോലിയിൽ നന്നായി പ്രവർത്തിക്കാൻ ശ്രമിക്കുക.

കന്നി: വളരെ അധികം ആവേശവും അതോടൊപ്പം വിഷമതകളും ഇന്ന് ഉണ്ടാകും. പല തടസങ്ങളും നേരിട്ടേക്കാം. പിരിമുറുക്കം അനുഭവപ്പെടാം. പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാൻ ഇഷ്‌ടപ്പെടും.

തുലാം: പല പ്രശ്‌നങ്ങളും നിങ്ങളെ അലട്ടും. ആരോടെങ്കിലും പിണക്കങ്ങൾ ഉണ്ടെങ്കിൽ അത് അവരുമായി പറഞ്ഞ് അവസാനിപ്പിക്കാൻ ശ്രമിക്കുക. ബിസിനസ് ചെയ്യുന്നവർക്ക് അപ്രതീക്ഷിതമായി പണം വന്ന് ചേരുന്നതാണ്.

വൃശ്ചികം: ഇന്ന് വളരെ നല്ല ദിവസമായിരുക്കും. മത്സരങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. ഏതെങ്കിലും ഒരു സാമൂഹിക പാർട്ടിയിൽ നിന്ന് പ്രശംസകളോ മറ്റും വന്നെന്നിരിക്കാം.

ധനു: ഇത് വിജയകരമായ ദിവസം. ജോലിസ്ഥലത്ത് നിങ്ങളുടെ ഉദാസീനത കാരണം നിങ്ങൾ അർഹിക്കുന്ന ബഹുമതി മറ്റാരെങ്കിലും നേടിയെടുത്തേക്കാം. ദിവസത്തിൻ്റെ അവസാനം പ്രണയിക്കുന്നവരുമായി സമയം പങ്കിടുന്നതായിരിക്കും.

മകരം: ജോലിസ്ഥലത്ത് അനാവശ്യ കാര്യങ്ങൾ കാരണം നിങ്ങളുടെ സമയം നഷ്‌ടപ്പെട്ടേക്കാം. എന്തെങ്കിലും പ്രോജക്‌ടോ ബിസിനസോ ആരംഭിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇന്ന് ലക്ഷ്യങ്ങളുടെ ഫലം കാണും.

കുംഭം: നിങ്ങളുടെ ശ്രദ്ധ ജോലിയിലായിരിക്കും മുഴുവൻ സമയവും. കുട്ടികളുമായി എന്തെങ്കിലും വഴക്കുകൾക്ക് കാരണമുണ്ടാകാം. പങ്കാളിയുമായി ചേർന്ന് പോകുന്ന ദിവസമായിരിക്കില്ല ഇന്ന്.

മീനം: ഒരു നല്ല ദിവസം ഇന്ന് നിങ്ങളെ കാത്തിരിക്കുന്നു. പഴയ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും കണ്ടുമുട്ടിയേക്കാം. നല്ല സന്തോഷം അനുഭവപ്പെടുന്ന ദിവസമാണിത്.

മേടം: ഇന്ന് നിങ്ങൾ ആത്മീയതയുടെ വഴികൾ സ്വീകരിക്കും. മുൻപ് ചെയ്‌തിട്ടുള്ള തെറ്റുകൾ ഓർത്ത് പശ്ചാത്തപിക്കുന്നതിന് സാധ്യതയുണ്ട്. അയൽക്കാരുമായി നല്ല ബന്ധമായിരിക്കില്ല ഇന്ന്.

ഇടവം: എന്നത്തേയും പോലൊരു ദിവസമാണിന്നും. ഉച്ചയ്‌ക്ക് ശേഷം പല പ്രശ്‌നങ്ങളും നിങ്ങളെ അലട്ടാം. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുമ്പോൾ നിങ്ങൾക്ക് ആശ്വാസം തോന്നാം.

മിഥുനം: ഇന്ന് ഭക്ഷണ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കണം. പുതിയ ജോലിക്കുള്ള ഒരു തുടക്കം കാണുന്നു. മുതിർന്നവരിൽ നിന്ന് പ്രോത്സാഹനവും പ്രചോദനവും ലഭിക്കും. മറ്റുള്ളവരുമായുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കുക.

കര്‍ക്കടകം: നിങ്ങളുടെ സ്വഭാവത്തിൽ പല മാറ്റങ്ങളും ഇന്ന് പ്രകടമാകുന്നതാണ്. ജോലിസ്ഥലത്ത് ഒരു മോശം ദിവസമായിരിക്കും ഇന്ന്. ആരോഗ്യ പരമായ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അത്മീയത നിങ്ങളിൽ ഇന്ന് കാണാൻ കഴിയും. ട്രെക്കിംഗും അതുപോലുള്ള സാഹസിക വിനോദങ്ങളും പരീക്ഷിക്കാനും സാധ്യതയുണ്ട്.

Leave a Comment

More News