സാജീനോം ഗ്ലോബൽ ലോക ഹൃദയാരോഗ്യദിനത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു

തിരുവനന്തപുരം: ലോക ഹൃദയാരോഗ്യദിനത്തിൽ “ഹൃദയത്തെ അറിയുക, ഹൃദയത്തെ ഉപയോഗിക്കുക” എന്ന സന്ദേശം ഉയർത്തി ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ മോളിക്യുളാർ ഡയഗ്നോസ്റ്റാക് സ്ഥാപനമായ സാജീനോം [ https://www.ohmygene.com/ ] ഗ്ലോബൽ ഡാൻസത്തോണും വാക്കത്തോണും സംഘടിപ്പിച്ചു. സായ് ട്രിവാൻഡ്രം ഗോൾഫ് ക്ലബ്, ബ്രയോ ലീഗ് സെന്റർ ഫോർ ഹോളിസ്റ്റിക് നുട്രീഷൻ ആൻഡ് ഫിറ്റ്നസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

സായ് ട്രിവാൻഡ്രം ഗോൾഫ് ക്ലബിൽ രാവിലെ ഏഴിന് നടന്ന വാക്കത്തോൺ ഇൻഡസ്ട്രി ആൻഡ് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. സുമൻ ബില്ല ഫ്ലാഗ് ഓഫ് ചെയ്തു. സായ് ട്രിവാൻഡ്രം ഗോൾഫ് ക്ലബ് സെക്രട്ടറിയും ട്രിവാൻഡ്രം ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റുമായ എസ്.എൻ രഘുചന്ദ്രൻ നായർ, സാജീനോം ഗ്ലോബൽ ചെയർമാൻ ഡോ. എം. അയ്യപ്പൻ, സാജീനോം ചീഫ് അഡ്വാൻസ്മെൻ്റ് ഓഫീ സർ രശ്മി മാക്സിം തുടങ്ങിയവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News