ന്യൂയോര്‍ക്ക്/കോന്നി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറിയും ബ്രോക്സ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് വികാരിയുമായ ഫാ. ഡോ. വറുഗീസ് എം. ഡാനിയേലിന്‍റെ മാതാവ് സാറാമ്മ വറുഗീസ് (79) അന്തരിച്ചു.
മരൂര്‍പ്പാലം മേലേച്ചിറ്റേടത്ത് ബ്ലെസ് കോട്ടേജില്‍ പരേതനായ ഡി. വര്‍ഗീസിന്‍റെ ഭാര്യയാണ് പരേത.
മറ്റു മക്കള്‍: സജി എം.റ്റി. (കോന്നി), റെജി എം.ഡി. (ആസ്ട്രേലിയ).
മരുമക്കള്‍: സുരഭി സജി (കോന്നി), ഡോ. സ്മിത വറുഗീസ് (മില്‍ട്ടണ്‍-കണക്ടിക്കട്ട്), റെക്സി റെജി (ആസ്ട്രേലിയ).
കൊച്ചുമക്കള്‍: സ്നേഹ, ആന്‍സണ്‍, ആദര്‍ശ്, ഏഞ്ചലാ, സ്റ്റീവ്, സ്റ്റേസി.
സംസ്കാര ശുശ്രൂഷകള്‍ കോന്നിയിലെ വീട്ടിലും സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് മഹാ ഇടവകയിലും നടക്കും. വീട്ടിലെ ശുശ്രൂഷകള്‍ നവംബര്‍ 27-ന് വ്യാഴാഴ്ച 9 മുതല്‍ 12 വരെ. തുടര്‍ന്ന് പള്ളിയില്‍ 2 മണിക്ക് സംസ്കാരം നടത്തും.
