ചിങ്ങം: ധാരാളം പണം ചെലവഴിക്കുന്നത് മൂലം ഇന്ന് നിങ്ങൾക്ക് സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടേക്കാം. ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി പണം ചെലവഴിക്കരുത്. അമിത ചെലവുകൾ നിയന്ത്രിക്കുക.
കന്നി: ഈ ദിവസം നിങ്ങൾക്ക് വളരെ ഉത്തമമായ ഒരു ദിവസമായിരിക്കും. എളുപ്പത്തിൽ പേരും പ്രശസ്‌തിയും നേടാം. നിങ്ങളുടെ ബിസിനസ് പങ്കാളികൾ വളരെ ഊർജസ്വലരായി കാണപ്പെടും. പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതിനായി നടത്തുന്ന ഷോപ്പിങ് നിങ്ങളെ ഒരുപാട് സന്തോഷിപ്പിക്കും. സുഹൃത്തുക്കളോടൊപ്പമുള്ള ഒരു യാത്രയ്‌ക്ക് സാധ്യത.
തുലാം: പഴയകാല അനുഭവങ്ങളിൽ നിന്നും ഊർജസ്വലമായ ഒരു ഭാവിയിലേക്ക് ആവശ്യമായ കാര്യങ്ങൾ നേടാൻ ഇന്ന് നിങ്ങൾക്ക് സാധിക്കും. ചില കാര്യങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ നിങ്ങളെ സമ്മർദത്തിലാക്കാൻ ഇടയുണ്ട്.
വൃശ്ചികം: നല്ല ഭക്ഷണശീലവും തുടർച്ചയായ വ്യായാമവും കൊണ്ട് അമിതവണ്ണം മൂലം ഉണ്ടാവുന്ന പ്രശ്‌നങ്ങളെ പരിഹരിക്കുക. ചിട്ടയില്ലാത്ത ഭക്ഷണശീലവും അനാരോഗ്യകരമായ ജീവിത രീതികളും ഒരുപാട് ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്‌ടിക്കും. ആരോഗ്യമുള്ള ഭക്ഷണം നിങ്ങളെ സന്തോഷത്തോടെ ഇരിക്കാൻ സഹായിക്കും.
ധനു: ദഹനസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും നിങ്ങളുടെ മനസിനെ അലട്ടും. കോപത്തെ നിയന്ത്രിക്കുക, ബൗദ്ധിക ചർച്ചകളിൽ നിന്ന് പരമാവധി വിട്ടു നിൽക്കുക. ഇന്ന് കലയോടും സാഹിത്യത്തോടും നിങ്ങൾ ആഭിമുഖ്യം കാണിച്ചേക്കാം.
മകരം: അമിതമായ ജോലിഭാരം ഇന്ന് നിങ്ങളെ ബുദ്ധിമുട്ടിലാക്കും. എന്നിരുന്നാലും നിങ്ങൾ അങ്ങനെയുള്ള സമ്മർദത്തിൽപ്പെടുന്നയാളല്ല, ഒരു ലക്ഷ്യം വച്ച് ജോലി ചെയ്യുമ്പോൾ അതിൽ നിന്നും നിങ്ങളെ പിന്തിരിപ്പിക്കാൻ ആർക്കും കഴിയുകയുമില്ല. നിങ്ങൾ അതിൽ വിജയിക്കുകയും ചെയ്യും.
കുംഭം: നിങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി ജോലിയുടെ വേഗം പരമാവധി വർധിപ്പിക്കുമെങ്കിലും ക്യത്യസമയത്ത് ജോലി പൂർത്തീകരിക്കാൻ കഴിയാതെ വരും. പ്രതീക്ഷ കൈവിടാതിരിക്കുക. നാളെ ഒരു നല്ല ദിവസമായിരിക്കും. നിങ്ങളുടെ മാനസിക പിരിമുറുക്കം കുറയ്‌ക്കുക. വിനോദങ്ങൾക്കായി സമയം കണ്ടെത്തുക.
മീനം: ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ദിവസമല്ല. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കും. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. കുടുംബത്തോടൊപ്പം ഏറെ സമയം ചെലവഴിക്കാനാകും. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ അവസരം ലഭിക്കും.
മേടം: ഇന്ന് നിങ്ങൾ വളരെ ഊർജസ്വലരായി കാണപ്പെടും. ഗൃഹാന്തരീക്ഷം വളരെ മികച്ചതായിരിക്കും. ധാരാളം സമയം കുടുംബാംഗങ്ങളുമായി ചെലവഴിക്കും. ഇത് നിങ്ങൾക്ക് ഉന്മേഷവും ഉത്സാഹവും നൽകും. ഒരു സാംസ്‌കാരിക സമ്മേളനത്തിലോ കുടുംബസംഗമത്തിലോ പങ്കെടുക്കാനുള്ള സാധ്യതയുണ്ട്.
ഇടവം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അത്ര സുഖകരമല്ല. കണ്ണിനെ ബാധിക്കുന്ന അസുഖങ്ങൾക്ക് സാധ്യത. ഏറ്റെടുത്ത ദൗത്യങ്ങള്‍ പൂര്‍ത്തീകരിക്കാനാകില്ല. ചെലുകൾ വർധിക്കാൻ ഇടയുണ്ട്. ഇത് നിങ്ങളുടെ സമ്പാദ്യം ഇല്ലാതാക്കും. എന്നിരുന്നാലും നിങ്ങളുടെ കഠിനാധ്വാനം വിജയിക്കും. അപകടം ഉണ്ടാകാനുള്ള സാധ്യതകൾ കാണുന്നുവെന്നതിനാല്‍ വളരെ ശ്രദ്ധാലുവായിരിക്കണം.
മിഥുനം: ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാവും. ചുമതലകൾ വർധിക്കും. വിജയത്തിൽ അഹങ്കരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
കര്‍ക്കടകം: ഇന്ന് നിങ്ങൾ പ്രിയപ്പെട്ടവരുമായി കൂടിക്കാഴ്‌ച നടത്തും. നിങ്ങളുടെ അർപ്പണബോധത്തിൻ്റെയും കഠിനാധ്വാനത്തിൻ്റെയും പ്രതിഫലം ലഭിക്കും. നിങ്ങളുടെ ഭാവി മുന്നിൽ കണ്ടുകൊണ്ട് ആത്മവിശ്വാസത്തോടുകൂടി പ്രവൃത്തികൾ ചെയ്യുക.
