CIC ഖത്തർ – പ്രവർത്തക സംഗമം പ്രൗഢഗംഭീരമായി

വിശ്വാസികൾ സമൂഹത്തിന് വേണ്ടി നിലകൊള്ളുന്നവരാകണം: വി. ടി. അബ്ദുല്ലക്കോയ തങ്ങൾ

സി.ഐ .സി പ്രവർത്തക സംഗമം ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീർ വി. ടി. അബ്ദുല്ലക്കോയ തങ്ങൾ ഉദ്‌ഘാടനം ചെയ്യുന്നു

ദോഹ: ഖത്തറിലെ സാമൂഹിക, സാം‌സ്‌‌കാരിക , വിദ്യഭ്യാസ , പ്രവാസിക്ഷേമ രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമായ സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി ഐ സി ) ഖത്തറിൻ്റെ പുതിയ പ്രവർത്തന കാലയളവിലെ ആദ്യ പ്രവർത്തക സംഗമം പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു.

ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീറും ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ ഖത്തർ മുൻ പ്രസിഡന്റും പ്രശസ്ത പണ്ഡിതനും പ്രഭാഷകനുമായ വി. ടി. അബ്ദുല്ലക്കോയ തങ്ങൾ സംഗമം ഉദ്‌ഘാടനം ചെയ്തു. വിശ്വാസികൾ സമൂഹത്തിന്റെ മുൻനിരയിൽ നിന്ന് നിലകൊള്ളുകയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇസ്‌ലാമിന്റെ മനോഹാരിത പ്രതിനിധാനം ചെയ്യുകയും വേണമെന്ന് അദ്ദേഹം പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.

ഇസ്‌ലാമിനെക്കുറിച്ചുള്ള അനുകൂല പൊതുബോധ നിർമിതിക്കു വേണ്ടി പ്രവർത്തകർ നിരന്തരം ഇടപെടണമെന്നും, സ്നേഹവും കാരുണ്യവും സമൂഹത്തിൽ സജീവമായി പ്രചരിപ്പിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സദസ്സ്

പ്രതിസന്ധികളെ ധൈര്യത്തോടെ നേരിട്ടും ലിബറലിസം ഉൾപ്പെടെയുള്ള ആധുനിക ആശയവിപത്തുകളെ ആശയപരമായും പ്രായോഗികമായും അഭിമുഖീകരിക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

CIC ഖത്തർ പ്രസിഡന്റ് ആർ.എസ്. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു . സംഘടനയുടെ പുതിയ പ്രവർത്തനപദ്ധതികളും ലക്ഷ്യങ്ങളും അവതരിപ്പിച്ചു. സംഘടന മുന്നോട്ട് വെക്കുന്ന വിവിധ സാമൂഹിക-സേവന പരിപാടികൾ കൂടുതൽ ജനകീയമാക്കാൻ പ്രവർത്തകരുടെ ഐക്യവും സമർപ്പണവുമാണ് പ്രധാനശക്തിയെന്നു അദ്ദേഹം വ്യക്തമാക്കി.

വിമൺ ഇന്ത്യ പ്രസിഡന്റ് എം. നസീമ, യൂത്ത് ഫോറം പ്രസിഡന്റ് എം. ഐ. അസ്ലം തൗഫീഖ്, വൈസ് പ്രസിഡന്റ് റഹീം ഓമശ്ശേരി, , സെക്രട്ടറി മുഹമ്മദ് റാഫി, കേന്ദ്ര സമിതി അംഗം സാദിഖ് ചെന്നാടൻ എന്നിവർ സംസാരിച്ചു

ജനറൽ സെക്രട്ടറി അർഷദ് ഇ സ്വാഗതവും വൈസ് പ്രസിഡന്റ് കെ ടി മുബാറക് സമാപനവും നിവഹിച്ചു

Leave a Comment

More News