കുന്ദമംഗലം: കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ കെ.യു.ടി.എ കുന്ദമംഗലം സബ് ജില്ല കമ്മിറ്റി ഉറുദു ഡമാക്കാ എന്ന പേരിൽ നടത്തിയ ഫുട്ബോൾ മത്സരത്തിൽ വിജയികളായി മർകസ് ബോയ്സ് സ്കൂൾ ടീം. തലപെരുമണ്ണയിൽ നടന്ന മത്സരത്തിൽ യുപി തലത്തിലും ഹൈസ്കൂൾ തലത്തിലും ഒന്നാമതെത്തിയാണ് മർകസ് ടീം ഇരട്ട വിജയം നേടിയത്. വിജയികൾക്ക് കെ.യു.ടി.എ കുന്ദമംഗലം സബ് ജില്ല പ്രസിഡന്റ് ഫാത്തിമത്ത് സുഹറ ട്രോഫി നൽകി. ടീം അംഗങ്ങളെ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ പിയുടെ നേതൃത്വത്തിൽ അധ്യാപകരും പിടിഎയും അഭിനന്ദിച്ചു.
More News
-
ലിറ്റിൽ കൈറ്റ്സ് അവാർഡ്: കുന്ദമംഗലം ഉപജില്ലയിൽ മർകസ് ഗേൾസിന് ഒന്നാംസ്ഥാനം
കുന്ദമംഗലം: പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) നടപ്പിലാക്കുന്ന ‘ലിറ്റിൽ കൈറ്റ്സ്’ പദ്ധതിയുടെ സംസ്ഥാനതല അവാർഡിൽ കുന്ദമംഗലം... -
മുഖ്യമന്ത്രി ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു
കോഴിക്കോട്: കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ചു. ആനക്കാംപോയിലിലെ തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റ്... -
മര്‍കസ് യുനാനി മെഡിക്കല്‍ കോളേജിന് എയ്ഡഡ് പദവി; കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് മുതല്‍ക്കൂട്ടാകും: ഡോ. അസ്ഹരി
നോളജ് സിറ്റി : കേരളത്തിലെ ഏക യുനാനി മെഡിക്കല്‍ കോളേജായ മര്‍കസ് യുനാനി മെഡിക്കല്‍ കോളേജിന് സംസ്ഥാന സര്‍ക്കാരിന്റെ എയ്ഡഡ് പദവി...
