
വടക്കാങ്ങര : സ്വതന്ത്ര ഇന്ത്യയുടെ 77ആം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്ക് വൈവിധ്യമാർന്ന മത്സരങ്ങൾ ഒരുക്കി വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ. സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിലാണ് പുതുമയാർന്ന പരിപാടികളോടെ സ്കൂളിൽ പാരന്റ് സംഗമത്തിന് വേദിയായത്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ആസ്പദമാക്കിയ ക്വിസ് മത്സരം സദസ്സിന് വേറിട്ട അനുഭവമായി. തങ്ങൾ മുമ്പ് പഠിച്ച പലതും ഓർത്തെടുക്കാൻ മത്സരം സഹായിച്ചതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ക്വിസ് മത്സരത്തിന് ഹിസ്റ്ററി വിഭാഗം ഹെഡ് രജീഷ് നേതൃത്വം നൽകി. അമ്മമാർക്കായി നടത്തിയ മാസ്റ്റർ ഷെഫ് പാരന്റ് മത്സരം ആസ്വാദനത്തിന്റെ പുതിയ രുചിക്കൂട്ടുകൾക്ക് വേദിയായി. രക്ഷിതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ക്വിസ് മത്സരത്തിൽ യഥാക്രമം ബാസിമ കെ, ജാബിർ കെ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. മാസ്റ്റർ ഷെഫ് പാരന്റ് മത്സരങ്ങൾക്ക് താം ഹോട്ടൽ ആൻഡ് റിസോർട്ടസ് എൽ എൽ പി കോർപ്പറേറ്റ് ഷെഫ് മക്സത്ത് ഖാൻ നേതൃത്വം നൽകി. മത്സരത്തിൽ നജ്ല പേരയിൽ ഒന്നാം സ്ഥാനവും, ഫാത്തിമ ഫസ്ന പി.കെ രണ്ടാം സ്ഥാനവും, റഫ്ന എ, ജസ്ന ടി എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു.
രാവിലെ നടന്ന റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി നേതൃത്വം നൽകി. സ്കൂൾ കമ്മിറ്റി പ്രസിഡൻറ് നജ്മുദ്ധീൻ കെ, പിടിഎ വൈസ് പ്രസിഡൻറ് നസീമുൽ ഹഖ്, ജവാദ്, സി.സി.എ കൺവീനർ രജീഷ്, സ്റ്റാഫ് സെക്രട്ടറി ജസീന, പി.ഇ.ടി ടീച്ചർ അർജുൻ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ റാഷിദ് സ്വാഗതവും ചീഫ് അക്കാഡമിക് കോഡിനേറ്റർ സൗമ്യ നന്ദിയും പറഞ്ഞു.
