വോട്ടർ പട്ടിക, അപാകതകൾക്ക് പരിഹാരം വേണം: കെ. ആനന്ദകുമാർ

വോട്ടർ പട്ടിക തീവ്ര പരിഷ്ക്കരണം പൂർത്തിയായിട്ടും, ബാക്കി നിൽക്കുന്ന അപാകതകൾ അടിയന്തിരമായി പരിഹരിക്കണമെന്ന് കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു.

ഫെബ്രുവരി 21 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ നിരവധി പിഴവുകൾ ഉണ്ട്. ചീഫ് ഇലക്ടറൽ ഓഫീസർ വിളിച്ചു ചേർത്ത പത്തോളം സംസ്ഥാന തല യോഗങ്ങളിൽ, അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ മുന്നോട്ട് വച്ച പല ക്രിയത്‌മക നിർദേശങ്ങളും പരിഗണിച്ചിട്ടില്ല. ചൂണ്ടിക്കാണിച്ച അപാകതകൾ ചീഫ് ഇലക്ടറൽ ഓഫീസർ നൽകിയ ഉറപ്പിന് വിപരീതമായി പരിഹരിക്കപ്പെട്ടിട്ടില്ല.

ഒരു വീട്ടിലെ വോട്ടർമാർ പല ബൂത്തുകളിൽ ആയതും, മരിച്ച പലരുടെയും പേരുകൾ ഒഴിവാക്കപ്പെടാത്തതും, ഇരട്ട വോട്ടുകൾ പട്ടികയിൽ ഉൾപ്പെട്ടതും ഗുരുതര പിഴവാണ്. മതിയായ രേഖകൾ സമർപ്പിച്ചിട്ടും അർഹരായ നിരവധി പേരുകൾ പട്ടികയിൽ ഇല്ല. ഇങ്ങനെ നിരവധി അപാകതകൾ നിറഞ്ഞ പട്ടികയാണ് പുറത്ത് വന്നിട്ടുള്ളത്.

“അർഹരായ ആരുടെയും വോട്ടവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകില്ലയെന്ന അധികാരികളുടെ ഉറപ്പ് പാലിക്കപ്പെട്ടേ തീരൂ”, ആനന്ദകുമാർ പറഞ്ഞു.

Leave a Comment

More News