2026 ലെ “മലയാളി എഞ്ചിനീയര്‍ ഓഫ്‌ ദ ഇയര്‍” അവാര്‍ഡിനു നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു

മലയാളി എഞ്ചിനീയേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (MEANA) എഞ്ചിനീയര്‍ ഓഫ്‌ ദ ഇയര്‍ 2026 പൂരസ്കാരത്തിനുള്ള നാമനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതായി അറിയിക്കുന്നു.

അമേരിക്കയില്‍ താമസിക്കുന്ന മലയാളി വംശജരായ എഞ്ചിനീയര്‍മാരുടെ മികച്ച പ്രൊഫഷണല്‍ നേട്ടങ്ങളും നേതൃഗുണവും നൂതനാശയങ്ങളും സാമൂഹ്യ സേവനവും ആദരിക്കുകയാണ്‌ ഈ പുരസ്കാരത്തിന്റെ ലക്ഷ്യം. തങ്ങളുടെ മേഖലയിലും സമൂഹത്തിലും ഗുണകരമായ സ്വാധീനം ചെലുത്തിയ, എഞ്ചിനീയറിംഗിന്റെ വിവിധ ശാഖകളിലുള്ള അര്‍ഹരായ വ്യക്തികളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ എല്ലാവരെയും ആദരപൂര്‍വ്വം ക്ഷണിക്കുന്നു.

അര്‍ഹതാ മാനദണ്ഡങ്ങള്‍:

  • അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മലയാളി വംശജരായ എഞ്ചിനീയര്‍മാര്‍ ആയിരിക്കണം.
  • എഞ്ചിനീയറിംഗ്‌, നേതൃത്വം, നൂതനാശയം, സാമൂഹ്യ സേവനം എന്നീ മേഖലകളില്‍ മികവ്‌ തെളിയിച്ചവര്‍ ആയിരിക്കണം.
  • സ്വയം നാമനിര്‍ദ്ദേശം ചെയ്യാവുന്നതുമാണ്‌.

നാമനിര്‍ദ്ദേശം സമര്‍പ്പിക്കേണ്ട അവസാന തീയതി: ജൂലൈ 26, 2026 പുരസ്‌കാര മാനദണ്ഡങ്ങള്‍ വായിക്കാനും ഓണ്‍ലൈനായി നാമനിര്‍ദ്ദേശം സമര്‍പ്പിക്കാനും താഴെ പറയുന്ന ലിങ്ക്‌ സന്ദര്‍ശിക്കുക:

https://meanausa.org/malayalee-engineer-of-the-year-award/

2026 നവംബര്‍ 7-ാം തീയതി ചിക്കാഗോയിലെ ആഷിയാന ബാങ്ക്വറ്റ് ഹാളില്‍ വെച്ച്‌ നടക്കുന്ന MEANA വാര്‍ഷിക വിരുന്നില്‍ പുരസ്കാര ജേതാവിനെ ആദരിക്കലും പുരസ്ക്കാര സമര്‍പ്പണവും നടത്തുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: റോബിന്‍ കെ. തോമസ്‌ പ്രസിഡന്റ്‌, MEANA
president@meanausa.org

Leave a Comment

More News