കേരളത്തില്‍ AIIMS സ്ഥാപിക്കുന്നുണ്ടെങ്കില്‍ വെള്ളൂരിന് പ്രഥമ പരിഗണന നല്‍കുമെന്ന് കേന്ദ്രമന്ത്രി

കേരളത്തിൽ AIIMS സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനമെടുക്കുമ്പോൾ വെള്ളൂരിന് പ്രഥമ പരിഗണന നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ ഉറപ്പ് നൽകിയതായി ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു.

ഇതുസംബന്ധിച്ച് ഒരു നിവേദനം സമർപ്പിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയതെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. കേരളത്തിലെ നിർദ്ദിഷ്ട സ്ഥലങ്ങളുടെ പരിശോധന സംസ്ഥാന സർക്കാർ നടത്തിവരികയാണ്. സംസ്ഥാന സർക്കാർ പരിശോധനാ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് കൈമാറും. പ്രസ്തുത റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

കോട്ടയം, എറണാകുളം ജില്ലകൾക്ക് സമീപം സ്ഥിതി ചെയ്യുന്ന വെള്ളൂരിലെ കെപിപിഎല്ലിനോട് ചേർന്നുള്ള ഭൂമിയാണ് എയിംസ് സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന് ഫ്രാൻസിസ് ജോർജ് കേന്ദ്ര മന്ത്രിയെ അറിയിച്ചു. റോഡ്, റെയിൽ ഗതാഗത സൗകര്യങ്ങൾ, സമീപത്തുള്ള വിമാനത്താവളം, ആവശ്യത്തിന് ജലവിതരണം എന്നിവ ഇവിടെയുണ്ടെന്ന് എംപി പറഞ്ഞു.

Leave a Comment

More News