സിഡ്‌നിയിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ നേതാക്കൾക്ക് സ്വീകരണവും കുടുംബസംഗമവും

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ വേൾഡ് മലയാളി കൗൺസിലിന്റെ (WMC) NSW Sydney Australia ടീമിന് പുതിയ നേതൃത്വം നിലവിൽ വന്നു.

ഷാനു മജീദ് ചെയർമാനായും അസ്ലം ബഷീർ പ്രസിഡന്റായും ഡോ. ഷിനു കിരൺ സെക്രട്ടറിയായും ചുമതലയേറ്റു. മറിയം കാദിരി ട്രഷറർ, കിരൺ ജിനാൻ വൈസ് പ്രസിഡന്റ്, അഫ്സൽ എസ്.ആർ. ജോയിന്റ് സെക്രട്ടറി, ലിസ ബിനു, വിപിൻ കെന്നത്ത് എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും പ്രവർത്തിക്കും. ആഷിക് ടി.കെ., ഡോ. സോണി ജേക്കബ് എന്നിവർ അഡ്വൈസറി കമ്മിറ്റി അംഗങ്ങളാണ്.

ഫാർ ഈസ്റ്റ് റീജിയൻ സന്ദർശനത്തിന്റെ ഭാഗമായി സിഡ്നിയിൽ എത്തിയ WMC ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ എന്നിവർക്ക് സിഡനി പ്രൊവിൻസിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി

ഫാർ ഈസ്റ്റ് റീജിയൻ പ്രസിഡന്റ് കിരൺ ജെയിംസ്, ഡോ. ഷിനു കിരൺ, അനിഷ പണിക്കർ, ദീപ നായർ, ബാബു ഫിലിപ്പ്, നിയാസ് കനോത്ത്, ജോസ് കെ.പി. തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

ഗ്ലോബൽ നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ നടന്ന കുടുംബസംഗമം WMC അംഗങ്ങളുടെ സൗഹൃദവും കൂട്ടായ്മയും ഊട്ടിയുറപ്പിക്കുന്ന വേദിയായി. സിഡ്‌നിയിലെ മലയാളി സമൂഹത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിനും സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനും പുതിയ ടീം നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Comment

More News