ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചത് വി ഡി സതീശന്റെ അറിവോടെയാണെന്ന് മന്ത്രി പി രാജീവ്

കൊച്ചി: തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അറിവോടെയാണെന്ന് മന്ത്രി പി രാജീവ് ആരോപിച്ചു. വീഡിയോ പ്രചരിപ്പിക്കാന്‍ അണികൾക്ക് പ്രചോദനം നല്‍കിയത് സതീശന്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. വീഡിയോയുടെ ഉറവിടം സംബന്ധിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരാജയ ഭീതിയില്‍ യുഡിഎഫ് ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവര്‍ ഇടതുപക്ഷത്തിന് വോട്ടുചെയ്യും. വീഡിയോ പ്രചരിപ്പിച്ചതിനെ നിസാരവത്കരിച്ച സതീശന്‍ മോശം സന്ദേശമാണ് നല്‍കുന്നത്- രാജീവ് പറഞ്ഞു. വിഷയത്തെ അപലപിക്കാന്‍ പോലും യുഡിഎഫ് നേതാക്കള്‍ തയാറായില്ല. യുഡിഎഫിന്റെ ഹീനമായ രാഷ്ട്രീയം ജനം മനസിലാക്കും. അനുകൂലിക്കുന്നവര്‍ക്കുപോലും അംഗീകരിക്കാനാകാത്ത പ്രചരണമാണ് യുഡിഎഫ് നടത്തിയതെന്നും രാജീവ് വിമര്‍ശിച്ചു.

ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റിയെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ഇന്ദ്രന്‍സ്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡിന് ‘ഹോം’ എന്ന ചിത്രം പരിഗണിക്കാത്തതിനെ വിമർശിച്ച് നടൻ ഇന്ദ്രൻസ് രംഗത്ത്. ഇന്ദ്രന്‍സിന്റെ പ്രകടനത്തിന് ഏറെ പ്രശംസ നേടിയ ചിത്രമായിരുന്നു ‘ഹോം’. എന്നാല്‍, നിർമ്മാതാവ് വിജയ് ബാബുവിനെതിരെ ലൈംഗിക പീഡന കേസ് ആരോപിക്കപ്പെട്ടതാണ് ‘ഹോം’ തഴയപ്പെട്ടതെന്നാണ് ആരോപണം. വ്യക്തിപരമായി എനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ സിനിമയെ പൂര്‍ണ്ണമായി തഴഞ്ഞത് എന്തിനെന്ന് അറിയില്ല. മികച്ച നടനുള്ള പുരസ്‌ക്കാരം രണ്ട് പേര്‍ പങ്കിട്ടില്ലേ. ജനപ്രിയ സിനിമയ്ക്കുള്ള അവാര്‍ഡ് ലഭിച്ച ഹൃദയം നല്ല ചിത്രമാണ്. അതിനൊപ്പം ഹോമിനെയും ചേര്‍ത്തുവെയ്ക്കാമായിരുന്നില്ലെ- ഇന്ദ്രന്‍സ് ചോദിച്ചു. എന്റെ കുടുംബത്തെ തുലച്ചു കളഞ്ഞതില്‍ എനിക്ക് ഖേദമുണ്ട്. ഹോം സിനിമയുടെ പിന്നിൽ വലിയൊരു അണിയറ പ്രവർത്തകർ ഉണ്ടായിരുന്നു. കൊറോണ കാലത്ത് സർക്കാർ നിശ്ചയിച്ച പരിധിക്കുള്ളിലാണ് സിനിമ നിർമ്മിച്ചത്. സംവിധായകന്റെ ഏറെ നാളത്തെ സ്വപ്നം. സിനിമ കണ്ടവരെല്ലാം പോസിറ്റീവായി അഭിപ്രായം പറഞ്ഞു. ചിത്രം ഒഴിവാക്കാനുള്ള…

ജൂൺ 1 വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ പെയ്യാന്‍ സാധ്യതയെന്ന്

തിരുവനന്തപുരം: കേരളത്തിൽ ശനിയാഴ്ച മുതൽ ജൂൺ ഒന്ന് വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് 29 മുതൽ മെയ് 30 വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട്കൂടിയ കനത്ത് മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അപകടകരമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. ലക്ഷദ്വീപ് തീരങ്ങളില്‍ മെയ് 29-30 തിയ്യതികളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശമായ കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. പത്തനംതിട്ട, കൊല്ലം, കൊച്ചി, പാലക്കാട്, കണ്ണൂര്‍, ഇടുക്കി, എറണാകുളം, കോഴിക്കോട്, കാസര്‍കോട്, തിരുവനന്തപുരം, ആലപ്പുഴ, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

ഹാർദിക് പട്ടേൽ ബിജെപിയിൽ ചേരാൻ സാധ്യത

ഗുജറാത്തിലെ പാട്ടിദാർ നേതാവ് ഹാർദിക് പട്ടേൽ ഉടൻ ബിജെപിയിൽ ചേരാൻ പോകുന്നതായി സൂചന. മെയ് 30നോ 31നോ അദ്ദേഹം ബിജെപിയിൽ ചേരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ചാനലുമായുള്ള സംഭാഷണത്തിൽ മോദിക്കും യോഗി ആദിത്യനാഥിനും അമിത് ഷായ്ക്കും പ്രിയപ്പെട്ട കോൺഗ്രസിന്റെ കുടുംബവാദത്തെക്കുറിച്ചും ഹാർദിക് പട്ടേൽ സംസാരിച്ചു. താൻ ബിജെപിയിൽ തുടർന്നാൽ ഏത് നിയമസഭാ സീറ്റിൽ മത്സരിക്കുമെന്നും ഹാർദിക് പറഞ്ഞു. ഒരു ദേശീയ മാധ്യമവുമായുള്ള അഭിമുഖത്തില്‍, ഗുജറാത്തിലെ പാട്ടിദാർ നേതാവും കോൺഗ്രസ് മുൻ വർക്കിംഗ് സംസ്ഥാന പ്രസിഡന്റുമായ ഹാർദിക് പട്ടേലില്‍ കാവി പാര്‍ട്ടിയില്‍ ചേരാന്‍ പോകുന്നതായാണ് സൂചന നല്‍കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ചേർന്ന് മുന്നോട്ട് പോകാനാണ് തീരുമാനം. ഏത് ദിവസം പാർട്ടിയിൽ ചേരുമെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മെയ് 30നോ 31നോ ബിജെപിയിൽ ചേരാനാണ് സാധ്യത. പ്രധാനമന്ത്രി നരേന്ദ്ര മോദി, യോഗി ആദിത്യനാഥ്, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരിൽ ആരാണ്…

സവര്‍ക്കര്‍ പറഞ്ഞത് അനുസരിച്ചിരുന്നെങ്കില്‍ ഇന്ത്യ വിഭജിക്കപ്പെടുമായിരുന്നില്ലെന്ന് യോഗി ആദിത്യനാഥ്

വീർ സവർക്കറുടെ കാഴ്ചപ്പാടുകളെ പരാമർശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യാഴാഴ്ച ഏകീകൃത സിവിൽ കോഡിന് വാദിച്ചു. ന്യൂനപക്ഷ-ഭൂരിപക്ഷ കാഴ്ചപ്പാടിൽ നിന്ന് കാണുന്നതിന് പകരം ഓരോ പൗരനെയും പൗരനായി കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. റോഡിൽ ആരാധനയും നിസ്കാരവും ഞങ്ങൾ അടുത്തിടെ യുപിയിൽ നടപ്പാക്കി. റോഡുകൾ ഗതാഗതത്തിന് മാത്രമുള്ളതാണ്. ആരാധനാലയങ്ങളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്തതോടെ പലരും ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു. ശനിയാഴ്ച ഇന്ദിരാഗാന്ധി ഫൗണ്ടേഷനിൽ നടന്ന ഇന്ത്യയുടെ വിഭജനം തടയാൻ കഴിയുമായിരുന്ന വീർ സവർക്കറും ദേശീയ സുരക്ഷാ ദർശനവും എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമാധാനപരമായി ഉച്ചഭാഷിണികൾ നീക്കം ചെയ്തതിന് സംസ്ഥാനത്തെ ജനങ്ങളെയും മതനേതാക്കളെയും അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീർ സവർക്കറുടെ ആശയം ഇന്ന് കൂടുതൽ അർത്ഥവത്തായതും പ്രസക്തവുമാണെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിൽ നിന്ന് ആർട്ടിക്കിൾ 370 ഇല്ലാതാക്കാൻ കഴിയില്ലെന്ന് ആ ആളുകൾ പറഞ്ഞിരുന്നു, അത് ഇന്ന്…

കേന്ദ്ര ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ യഥാര്‍ത്ഥ അവകാശികള്‍ മൈക്രോ മൈനോരിറ്റി വിഭാഗങ്ങള്‍: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച് നടപ്പിലാക്കുന്ന ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ യഥാര്‍ത്ഥ അവകാശികള്‍ ന്യൂനപക്ഷ വിഭാഗത്തിലെ ക്രൈസ്തവരുള്‍പ്പെടെ അഞ്ച് മൈക്രോ മൈനോരിറ്റി വിഭാഗങ്ങളാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍. സാമൂഹ്യ പിന്നോക്കാവസ്ഥയുടെ ആഴം അനുസരിച്ച് പട്ടിക വിഭാഗങ്ങള്‍, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ എന്ന് രണ്ടായിത്തിരിച്ചതുപോലെ പ്രജനന നിരക്ക്, ജനസംഖ്യാ വളര്‍ച്ച, ജനസംഖ്യാ അനുപാതം എന്നിവയുടെ അടിസ്ഥാനത്തില്‍ മതന്യുനപക്ഷങ്ങള്‍ക്കിടയില്‍ മൈക്രോ മൈനോറിറ്റി എന്ന നിര്‍വചനം അടിയന്തരമായിട്ടുണ്ടാകണം. മൈക്രോ മൈനോറിറ്റി പ്രൊട്ടക്ഷന്‍ ആന്‍ഡ് വെല്‍ഫെയര്‍ പോളിസി രൂപീകരിച്ചു നടപ്പിലാക്കുവാനും ഭരണഘടനാ പദവിയുള്ള നാഷണല്‍ മൈക്രോ മൈനോരിറ്റി കമ്മീഷന്‍ രൂപീകരിച്ചു കൊണ്ടുള്ള ഭരണഘടനാ ഭേദഗതിക്കും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ജനസംഖ്യയിലും സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ മേഖലയിലും കുതിച്ചുയരുന്ന ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിനുവേണ്ടി മാത്രമായിട്ട് ന്യൂനപക്ഷത്തിന്റെ മറവില്‍ ക്ഷേമപദ്ധതികള്‍ തുടരുന്നതില്‍ യാതൊരു നീതീകരണവുമില്ല. ക്രിസ്ത്യന്‍, സിക്ക്,…

കെ സ്വിഫ്റ്റ് കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിൽ വീണ്ടും കുടുങ്ങി

കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിൽ കെ സ്വിഫ്റ്റ് ബസ് വീണ്ടും കുടുങ്ങി. ഇന്ന് രാവിലെയാണ് സംഭവം. കോഴിക്കോട്-ബാംഗ്ലൂർ ബസാണ് കുടുങ്ങിയത്. തൂണുകളിൽ ഉരഞ്ഞ് ബസിന്റെ ചില്ല് തകർന്നു. തുടർന്ന് ബസ് നടക്കാവിലെ കെഎസ്ആർടിസി റീജണൽ വർക്ക്ഷോപ്പിലേക്ക് മാറ്റി. തുടര്‍ച്ചയായി രണ്ടാം തവണയാണ് കെ സ്വിഫ്റ്റ് ടെര്‍മിനലില്‍ കുടുങ്ങുന്നത്. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ ബസ് കുടുങ്ങിയിരുന്നു. മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്ക് ഒടുവില്‍ തൂണിന് ചുറ്റുമുള്ള ഇരുമ്പ് വളയം നീക്കം ചെയ്താണ് ബസ് പുറത്തേക്ക് എടുത്തത്. രണ്ട് തൂണുകള്‍ക്കിടയില്‍ കുടുങ്ങി മുന്നോട്ട് നീക്കാനാവാത്ത അവസ്ഥയിലായിരുന്നു ബസ്. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ അശാസ്ത്രീയവും അപാകതയുള്ളതുമായ നിര്‍മാണത്തില്‍ അന്വേഷണം നടന്നുവരുന്നതിനിടെയാണ് ബസ് കുടുങ്ങിയത്.

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച ആണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു

ആലപ്പുഴയില്‍ പോപ്പുലര്‍ഫ്രണ്ടിന്റെ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു. പള്ളുരുത്തിയിലെ വീട്ടിലെത്തി ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിവാദമായ മുദ്രാവാക്യം വിളിയെ തുടര്‍ന്ന് വീട്ടില്‍ നിന്നും മാറിയിരുന്ന കുടുംബം ഇന്ന് രാവിലെയാണ് തിരിച്ചെത്തിയത്. ഇവര്‍ വീട്ടിലെത്തിയ ഉടന്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പള്ളുരുത്തി പൊലീസാണ് പിതാവിനെ കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴയിലെ അന്വേഷണ സംഘത്തിന് കൈമാറും. കഴിഞ്ഞ ശനിയാഴ്ച നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെയാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. മുദ്രാവാക്യം മറ്റുള്ളവര്‍ ഏറ്റുവിളിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമായി മാറി.  

നിഖത് സറീനിന് ഹൈദരാബാദ് വിമാനത്താവളത്തിൽ ഗംഭീര സ്വീകരണം

ഹൈദരാബാദ്: ഐ‌ബി‌എ വനിതാ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിന്റെ 12-ാം പതിപ്പിൽ അടുത്തിടെ സ്വർണം നേടിയ നിഖത് സറീന് വെള്ളിയാഴ്ച ഹൈദരാബാദ് വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം. തെലങ്കാന മന്ത്രിമാരായ ശ്രീനിവാസ് ഗൗഡും വെമുല പ്രശാന്ത് റെഡ്ഡിയും സ്‌പോർട്‌സ് അതോറിറ്റി ഓഫ് തെലങ്കാന സ്റ്റേറ്റ് (സാറ്റ്‌സ്) ചെയർമാൻ എ വെങ്കിടേശ്വർ റെഡ്ഡിയും നിഖത് സറീനെ സ്വാഗതം ചെയ്തു. ഇഷ സിംഗ്, ഗുഗുലോത്ത് സൗമ്യ എന്നിവരെയും ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ സ്വീകരിച്ചു. ജർമ്മനിയിൽ നടന്ന ഐഎസ്എസ്എഫ് ജൂനിയർ ലോകകപ്പിൽ ടീം ഇനങ്ങളിൽ ഇഷ മൂന്ന് സ്വർണം നേടിയപ്പോൾ, ഗോകുലം കേരള വനിതാ ടീമിനൊപ്പം സൗമ്യ ഇന്ത്യൻ വനിതാ ലീഗ് ചാമ്പ്യൻഷിപ്പ് നേടി. ലോക ചാമ്പ്യൻ ആകുന്ന അഞ്ചാമത്തെ ഇന്ത്യൻ ബോക്‌സറാണ് നിഖത് സരീൻ. ഫൈനലിൽ 5-0ന് ആധിപത്യം നേടിയ നിഖാത് സരീൻ (52 കിലോ) ലോക ചാമ്പ്യനായി. കിരീടം നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ…

കുരങ്ങുപനി മന്ദീഭവിച്ചേക്കാം, പക്ഷേ ഇല്ലാതാകില്ല: റിപ്പോർട്ട്

കുരങ്ങു പനി അഥവാ മങ്കിപോക്സിന്റെ വർദ്ധിച്ചുവരുന്ന കേസുകൾക്കിടയിൽ, ഒരു പുതിയ റിപ്പോർട്ട് അവകാശപ്പെടുന്നത് ഈ രോഗം ഒരിക്കലും ഉന്മൂലനം ചെയ്യപ്പെടില്ല. കാരണം, വളരെയധികം അണുബാധകൾ ശ്രദ്ധിക്കപ്പെടാതെ പോകുകയും വളർത്തുമൃഗങ്ങൾ വൈറസിനെ സൂക്ഷിക്കുന്നത് തുടരുകയും ചെയ്യും. ഒരു പഠന റിപ്പോർട്ട് അനുസരിച്ച്, ആഫ്രിക്കയിൽ മാത്രം പരിമിതപ്പെടുത്തിയിരുന്ന വൈറസ് ലോകമെമ്പാടും വ്യാപിക്കുന്നതിനാൽ, ഇപ്പോൾ യുകെയിലും യൂറോപ്പിലും കുരങ്ങുപനി വ്യാപകമാകുമെന്ന് പ്രമുഖ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുടർച്ചയായ അടുത്ത സമ്പർക്കത്തിലൂടെ ഇത് പടരുന്നതിനാൽ, നിലവിലെ പൊട്ടിപ്പുറപ്പെടല്‍ കോവിഡ് പോലെയുള്ള ഒരു പകർച്ചവ്യാധിയായി മാറില്ലെന്ന് ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ ആദം കുച്ചാർസ്കി വിശ്വസിക്കുന്നു. എന്നാല്‍, “ഏറ്റവും വലിയ അപകടസാധ്യത” സംഭവങ്ങൾ ചില പ്രദേശങ്ങളിൽ ഇല്ലാതാക്കില്ല എന്നതാണെന്ന് യുകെയുടെ സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി (SAGE) അംഗം കൂടിയായ എപ്പിഡെമിയോളജിസ്റ്റ് മുന്നറിയിപ്പ് നൽകി. തുടർച്ചയായ പ്രസരണം വസൂരിയുമായി…