താലിബാന്റെ പിന്തുണയോടെ അഫ്ഗാനിസ്ഥാനില്‍ രാജ്യവ്യാപകമായി പോളിയോ ചികിത്സയ്ക്ക് തുടക്കമിട്ടു

അഫ്ഗാനിസ്ഥാൻ മൂന്ന് വർഷത്തിനുള്ളിൽ രാജ്യവ്യാപകമായി നടത്തുന്ന ആദ്യത്തെ പോളിയോ വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ചു. നാല് ദിവസം നീണ്ടു നില്‍ക്കുന്ന ഈ പോളിയോ വാക്‌സിനേഷൻ ഡ്രൈവ്, കാബൂളിലെ താലിബാൻ ഭരിക്കുന്ന ഗവൺമെന്റുമായി സഹകരിച്ച് ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഏജൻസിയും (യുനിസെഫ്) ആണ് നേതൃത്വം നൽകുന്നത്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, പ്രതിസന്ധിയിലായ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചു. താലിബാൻ അധികൃതർ രാജ്യത്തിന്റെ മുമ്പ് ആക്‌സസ് ചെയ്യാൻ കഴിയാത്ത ഭാഗങ്ങളിൽ ആരോഗ്യ ടീമുകളെ അനുവദിച്ചിട്ടുണ്ട്.

“പോളിയോ ഒരു രോഗമാണ്, അത് ചികിത്സയില്ലാതെ നമ്മുടെ കുട്ടികളെ കൊല്ലുകയോ സ്ഥിരമായ വൈകല്യം ഉണ്ടാക്കുകയോ ചെയ്യും, അതിനാൽ ഈ സാഹചര്യത്തിൽ വാക്സിനേഷൻ നടപ്പിലാക്കുക മാത്രമാണ് പോംവഴി,” താലിബാന്റെ ആക്ടിംഗ് പബ്ലിക് ഹെൽത്ത് മന്ത്രി ഡോ. ക്വലന്‍ഡര്‍ ഇബാദ് (Dr Qalandar Ebad) പറഞ്ഞു.

അഞ്ച് വയസ്സിന് താഴെയുള്ള ഏകദേശം 10 ദശലക്ഷം അഫ്ഗാൻ കുട്ടികൾ രാജ്യവ്യാപകമായി ഈ പദ്ധതിയിൽ ഉൾപ്പെടും.

മുന്നിലുള്ള ദൗത്യം ഭീമമാണ്, ഇതിന് എല്ലാ ബന്ധപ്പെട്ട വകുപ്പുകളുടെയും പിന്തുണ ആവശ്യമാണെന്ന് പോളിയോ നിർമ്മാർജ്ജന വകുപ്പിലെ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥനായ നെക് വാലി ഷാ മോമിൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, അഫ്ഗാനിസ്ഥാനും അയൽരാജ്യമായ പാക്കിസ്താനും മാത്രമാണ് ഈ രോഗം തോൽക്കാതെ തുടരുന്ന ലോകത്തിലെ രണ്ട് രാജ്യങ്ങൾ.

പോളിയോ വൈറസ് മൂലമുണ്ടാകുന്ന വികലാംഗ രോഗം ആഗോളതലത്തിൽ വളരെക്കാലമായി ഫലത്തിൽ ഇല്ലാതായിട്ടുണ്ട്. എന്നാൽ, ഇരുപത് വർഷത്തെ യുഎസ് യുദ്ധവും, അധിനിവേശവും, അരക്ഷിതാവസ്ഥയും, കൂട്ട സ്ഥാനചലനവും, വാക്സിനേഷനെക്കുറിച്ച് സംശയം ജനിപ്പിക്കും വിധമുള്ള പ്രചരണം നടത്തുന്ന ബാഹ്യ ഇടപെടലുകളും അഫ്ഗാനിസ്ഥാനിൽ കൂട്ട വാക്സിനേഷനെ തടസ്സപ്പെടുത്തി.

തട്ടിക്കൊണ്ടുപോകലും റോഡരികിലെ മൈൻ സ്‌ഫോടനങ്ങളും ഉൾപ്പെടെ നിരവധി അപകടങ്ങൾ വാക്‌സിനേറ്റർമാർ മുമ്പ് നേരിട്ടിട്ടുണ്ട്.

സമീപ മാസങ്ങളിൽ, കിഴക്കൻ അഫ്ഗാനിസ്ഥാനിൽ അജ്ഞാതരായ തോക്കുധാരികളാൽ നിരവധി പോളിയോ വാക്സിനേറ്റര്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News