അനധികൃത ആയുധങ്ങൾ കൈവശം വയ്ക്കുന്നതിനും കടത്തുന്നതിനും ഇസ്രായേൽ മിനിമം പിഴ ചുമത്തുന്നു

അറബ് സമൂഹങ്ങൾക്കിടയിൽ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ തോത് ചെറുക്കാനുള്ള ശ്രമമെന്നു പറയപ്പെടുന്ന, അനധികൃത ആയുധങ്ങൾ കൈവശം വയ്ക്കുന്നതിനും കടത്തുന്നതിനും മിനിമം പിഴ ചുമത്തുന്നതിനുള്ള ബില്ലിന് ഇസ്രായേലി നെസെറ്റ് (Knesset) ഇന്ന് അംഗീകാരം നൽകി.

ന്യൂ ഹോപ്പ് എം കെ ഷാരൻ ഹസ്‌കെൽ നിർദ്ദേശിച്ച നിയമനിർമ്മാണം പാർലമെന്റിൽ ഒരു രാത്രി സമ്മേളനത്തിൽ അതിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ഭാഗങ്ങള്‍ പാസാക്കി.

അറബ് സമൂഹങ്ങളിലെ കുറ്റകൃത്യങ്ങൾക്കെതിരെയുള്ള നീക്കം നിർണായകമായ ശ്രമമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു.

നിയമവിരുദ്ധമായ ആയുധങ്ങൾ കൈവശം വയ്ക്കുന്നതിനും കടത്തുന്നതിനും ശിക്ഷിക്കപ്പെടുന്നവർ, കുറ്റത്തിന് പരമാവധി ശിക്ഷയുടെ നാലിലൊന്നിന് തുല്യമായ ഏറ്റവും കുറഞ്ഞ പിഴയോടെ ശിക്ഷിക്കപ്പെടുന്ന ഒരു താൽക്കാലിക വ്യവസ്ഥ ഈ നിയമത്തില്‍ അനുശാസിക്കുന്നു.

2021 ന്റെ തുടക്കം മുതൽ, നൂറോളം അറബികൾ കൊല്ലപ്പെട്ടു, സർക്കാരിനോട് നടപടിയെടുക്കാൻ പ്രേരിപ്പിക്കുന്ന പ്രതിഷേധങ്ങൾ നടന്നു.

നിയമവിരുദ്ധ ആയുധങ്ങളുടെ പ്രശ്നം കൈകാര്യം ചെയ്യുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് തന്റെ ന്യൂ ഹോപ്പ് പാർട്ടി നിറവേറ്റുന്നതെന്ന് ഇസ്രായേൽ നീതിന്യായ മന്ത്രി ഗിഡിയൻ സാർ പറഞ്ഞു. ബിൽ പാസാക്കിയതിനെ അദ്ദേഹം സ്വാഗതം ചെയ്തു.

“നിയമവിരുദ്ധ ആയുധങ്ങൾ എന്ന ദേശീയ വിപത്തിനെ നേരിടാൻ ശിക്ഷകൾ ആവശ്യമാണ്. രാജ്യത്തുടനീളം ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ഞങ്ങൾ തുടർന്നും പ്രവർത്തിക്കും,” സാർ ട്വിറ്ററിൽ കുറിച്ചു.

ഇസ്രായേലിലെ അറബ് സമൂഹങ്ങളിൽ കുറ്റകൃത്യങ്ങൾ, പ്രധാനമായും കൊലപാതകങ്ങൾ, തുടർച്ചയായി വര്‍ദ്ധിക്കാന്‍ കാരണം മാറി മാറി ഭരിച്ച ഇസ്രായേൽ ഗവണ്മെന്റുകള്‍ നിശബ്ദത പാലിച്ചതുകൊണ്ടാണ്.

അറബ് യുവാക്കളെ പോലീസിലേക്കും സൈനിക റിക്രൂട്ട്‌മെന്റിലേക്കും ആകർഷിക്കുന്നതിനായി അറബികൾക്കിടയിലെ കുറ്റകൃത്യങ്ങൾ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഇസ്രായേലിലെ അറബ് പൗരന്മാർക്കായുള്ള ഹൈ ഫോളോ-അപ്പ് കമ്മിറ്റിയുടെ തലവൻ മുഹമ്മദ് ബരാക്ക മുമ്പ് ആരോപിച്ചിരുന്നു.

ഇസ്രയേലിലെ പലസ്തീൻ പൗരന്മാർ – നക്ബ കാലത്ത് അവശേഷിച്ചവർ – രാജ്യത്തെ ജനസംഖ്യയുടെ 20 ശതമാനം വരും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment