ഡബ്ല്യു.എം.സി വനിതാ ദിനാഘോഷം പ്രൗഢഗംഭീരമായി

ഫിലഡൽഫിയ വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ കോൺസുലേറ്റിൽ വെച്ച് ഇന്ത്യൻ നാഷണൽ വിമൻസ് ഡേയും ആസാദി കാ മഹോത്സവവും കൊണ്ടാടി. ഡബ്ല്യു എം സി അമേരിക്ക റീജിയൻ പ്രസിഡന്റ് ഡോ തങ്കം അരവിന്ദ് സ്വാഗതമാശംസിച്ചു. ഡബ്ല്യുസിസി അമേരിക്ക റീജിയൻ വുമൻസ് ഫോറം പ്രസിഡന്റ് ഡോ. നിഷ പിള്ള ആമുഖ പ്രസംഗത്തിൽ, ഭാരതത്തെ എല്ലാ കഴിവുകളും കൂടിയ സുന്ദരിയായ പ്രിയയോട് ഉപമിച്ചുകൊണ്ടായിരുന്നു സംസാരിച്ചത്. അവളിൽ ആകൃഷ്ടയായി സ്നേഹം നടിച്ച് എത്തിയവരുടെ അധിനിവേശത്തിൽ പതറി പോകാതെ അഹിംസയിലൂടെ അധർമത്തെ നേരിട്ട് സ്വാതന്ത്ര്യം നേടിയെടുത്ത ഭാരതാംബയെ സാഷ്ടാംഗം നമിച്ച് കൊണ്ടാണ് കഥ പൂർത്തിയാക്കിയത്. പതാകയിലെ മൂന്നു നിറങ്ങൾ സ്ത്രീത്വത്തിന് ഗുണങ്ങളെ പ്രതിനിധീകരിക്കുന്നത് പച്ചനിറം സമൃദ്ധിയും സ്വാശ്രയതയും വെള്ളനിറം സമാധാനത്തെയും കുങ്കുമ വർണ്ണം ത്യാഗങ്ങളിലൂടെ നേട്ടങ്ങൾ കൊയ്യുന്നതും സൂചിപ്പിക്കുന്നു. ലിംഗ സമത്വമുള്ളഒരു രാജ്യമല്ല നമ്മൾ ആഘോഷിക്കുന്നത് സ്ത്രീകളെ അല്ല മറിച്ച് സമൂഹത്തിൽ മാറ്റം കൊണ്ടുവരുവാൻ ആവശ്യമായ സ്ത്രീത്വം ഗുണങ്ങളാണ് എന്ന നിഷാ പിള്ള വ്യക്തമാക്കി.

വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു. മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനംആചരിക്കുമ്പോൾ നമ്മുടെ സ്ത്രീകളുടെ കഴിവുകളും നേട്ടങ്ങളും ആണ് കൊണ്ടാടപ്പെടുന്നത് ഇന്ത്യൻ സമൂഹത്തിൽ സ്ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിക്കുക തുല്യ അവസരങ്ങൾ സൃഷ്ടിക്കുക എന്നിങ്ങനെയുള്ള വുമൻസ് ഫോറം അതിന്റെ പ്രവർത്തനങ്ങൾ സ്തുതിയാർഹമാണ്. പുരാതനകാലം മുതൽ നമ്മുടെ സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ സ്ത്രീകൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യൻ സ്ത്രീകളുടെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നതല്ല ശാസ്ത്രം മെഡിസിൻ നേഴ്സിങ് സാമ്പത്തികം രാഷ്ട്രീയം എന്നിങ്ങനെ എല്ലാമേഖലകളെയും മാറ്റങ്ങൾക്ക് ഇന്ത്യൻ സ്ത്രീകൾ സംഭാവന നൽകിയിട്ടുണ്ട്. ഇന്ത്യൻ സ്ത്രീകളുടെ ഉന്നമനമാണ്നമ്മുടെ ലക്ഷ്യം. സ്ത്രീകളുടെ വിജയം ഇന്നു മാത്രമല്ല എന്നും നമുക്ക് കൊണ്ടാടാം എന്ന ഉദ്ബോധിപ്പിച്ചു കൊണ്ട്മന്ത്രി തന്റെ പ്രസംഗം ഉപസംഹരിച്ചു

കോൺസുലേറ്റ് ജനറൽ രൺബീർ ജയ്സ്വാൾ സ്ത്രീകളുടെ പ്രവർത്തനങ്ങളെ ശ്ലഗിച്ചു കൊണ്ട് ചിന്തോദ്ദീപകമായപ്രസംഗം നടത്തി. തന്റെ പ്രസംഗത്തിൽ കേരളത്തിലെ സ്ത്രീകൾ സ്വയംപര്യാപ്തതയും സ്വന്തം കാലിൽനിന്നുകൊണ്ട് സ്ത്രീ ശാക്തീകരണത്തിലൂടെ മുന്നേറുകയും മറ്റുള്ള സ്ത്രീകളെ സ്വയംപര്യാപ്തരാക്കൂ എന്നതിൽപ്രവർത്തിക്കുകയും ചെയ്യുന്നതിനു എടുത്തുപറഞ്ഞു.

മുഖ്യ സന്ദേശം നൽകിയ ബഹുമാനമുള്ള സുപ്രീം കോർട്ട് ജഡ്ജ് രാജേശ്വരിയുടെ പ്രസംഗം വളരെ ശക്തവുംസ്വയം പ്രചോദനം ഉൾക്കൊള്ളുന്നതും പ്രചോദനത്തിന്റെ തീക്ഷ്ണവുമായ അഗ്നിയും ചിന്തോ ദീപകവുംആയിരുന്നു കഷ്ടതയുടെ ഏതു സാഹചര്യത്തിലും പതറി പോകാതെ മുന്നേറുവാൻ സ്ത്രീകളെ അവർആഹ്വാനം ചെയ്തു ഏതു പ്രതികൂല സാഹചര്യത്തിൽ ആയാലും പതറി പോകാതെ മുന്നേറി വിജയംവരിക്കുവാൻ സാധിക്കും എന്ന് തന്റെ പച്ചയായ ജീവിത അനുഭവത്തിലൂടെ അവർ ആഹ്വാനം ചെയ്തുകൊണ്ട്തന്റെ മുഖ്യസന്ദേശം ഉപസംഹരിച്ചു വിവിധതരത്തിലുള്ള കലാപരിപാടികളും ചടങ്ങ് മാറ്റേകി. ഡോ. നിഷാ പിള്ളകോൺസൽ ജനറലും ജഡ്ജ് രാജരാജേശ്വരി ഡോ. പിള്ളയും അവാർഡ് നൽകി ആദരിച്ചു വുമൻസ് ഫോറംഅമേരിക്ക റീജിയൻ സെക്രട്ടറി മില്ലി ഫിലിപ്പ്, ശ്രീജിത്ത് അരവിന്ദ് എം സി മാർ ആയി പ്രവർത്തിച്ചു.

Print Friendly, PDF & Email

Leave a Comment

More News