A.M.M.A ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചു

കൊച്ചി: തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ സിനിമാ അഭിനേതാക്കളുടെ സംഘടനയായ അസ്സോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്സ് (A.M.M.A) (അമ്മ) ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചു. നടി ശ്വേതാ മേനോനാണ് കമ്മിറ്റി അദ്ധ്യക്ഷ. രചന നാരായണൻകുട്ടി, കുക്കു പരമേശ്വരൻ, മാലാ പാർവതി എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. എന്നാൽ, ഇവർക്കൊപ്പം ഒരു അഭിഭാഷകയേയും കൂടി കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്നും സർക്കുലറിൽ പറയുന്നു.

മലയാള സിനിമയില്‍ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന രൂപപ്പെട്ടപ്പോള്‍ തന്നെ ഉന്നയിച്ച പ്രധാന ആവശ്യം അഭിനേതാക്കളുടെ സംഘടനയില്‍ ഒരു ആഭ്യന്തര കമ്മിറ്റി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോഷ് നിയമവും (POSH Act) വിശാഖ മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ചാണ് ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയാൻ ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചത്.

2018ൽ തന്നെ അമ്മയിൽ ആഭ്യന്തര കമ്മിറ്റി വേണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി കോടതിയിൽ ഹർജി നൽകിയിരുന്നു. നടിമാരായ പത്മപ്രിയ, റിമ കല്ലിങ്കൽ എന്നിവരായിരുന്നു ഹർജിക്കാർ. പിന്നീട് വനിതാ കമ്മീഷൻ കേസിൽ ഇടപെടുകയും അമ്മ സംഘടനയ്ക്കുള്ളിൽ ആഭ്യന്തര കമ്മിറ്റി രൂപീകരിക്കുന്നത് സംസ്ഥാന സർക്കാർ ഉറപ്പാക്കണമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞിരുന്നു.

Print Friendly, PDF & Email

Leave a Comment

More News