ദിവ്യാ ഭാരതിയുടെ പരിവർത്തനം ചെയ്ത ഫോട്ടോയിലെ മാറ്റം കണ്ട് അവിശ്വസനീയതയോടെ ആരാധകര്‍

ചൈന്നെ: ഒറ്റ ചിത്രത്തിലെ അഭിനയത്തിലൂടെ തെന്നിന്ത്യയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ദിവ്യ ഭാരതി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ബാച്ചിലർ എന്ന ചിത്രത്തിലൂടെയാണ് ദിവ്യ ഭാരതി അഭിനയരംഗത്തേക്ക് എത്തുന്നത്. അതിന് ശേഷം ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിക്കാൻ ദിവ്യ ഭാരതിക്ക് കഴിഞ്ഞു. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. നിരവധി ഫോട്ടോകള്‍ താരം സോഷ്യൽ മീഡിയകളിലൂടെ പങ്കുവെക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ തന്നെ 1.7 മില്യൺ ഫോളോവേഴ്സ് താരത്തിനുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ പരിവർത്തന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. താരത്തിന്റെ പഴയ ഫോട്ടോയും പുതിയ ഫോട്ടോയും ഉള്ള ഒരു കൊളാഷ് ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. നിരവധി ഫോട്ടോ ഷൂട്ടുകളിലും താരം പങ്കെടുക്കാറുണ്ട്. അതേസമയം മോഡലിംഗ് മേഖലയിലും താരം സജീവമാണ്.

നിരവധി ഹോട്ട് അന്‍ഡ് ബോള്‍ഡ് ചിത്രങ്ങളും ദിവ്യ പങ്ക് വയ്ക്കാറുണ്ട്. സതീഷ് സെല്‍വകുമാര്‍ എഴുതി സംവിധാനം ചെയ്ത ജീവി പ്രകാശ് നായകനായി പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് തമിഴ് സിനിമയാണ് ബാച്ചിലര്‍. ഈ സിനിമയില്‍ സുബ്ബുലക്ഷ്മി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. തികച്ചും റൊമാന്റിക് സിനിമയാണ് ബാച്ചിലര്‍. സുബ്ബുലക്ഷ്മി എന്ന കഥാപാത്രം ഗര്‍ഭിണിയാകുന്നതാണ് സിനിമയുടെ പ്രധാന കഥ.

Print Friendly, PDF & Email

Leave a Comment

More News