ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ചിക്കാഗോ: ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ കലാമേള ഏപ്രില്‍ 23-ാം തീയതി ശനിയാഴ്ച രാവിലെ 8 മണി മുതല്‍ സീറോ മലബാര്‍ കത്തീഡ്രലിന്റെ വിവിധ സ്‌റ്റേജുകളില്‍ നടത്തപ്പെടുന്നു. കോവിഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ടു വര്‍ഷമായി കലാമേള നടത്തുവാന്‍ സാധിക്കാതെ പോയതിനാല്‍ ഈ വര്‍ഷം അതിന്റെ കുറവുകള്‍ നികത്തി എല്ലാ ഇനങ്ങളിലും മത്സരം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഓണ്‍‌ലൈന്‍ ക്ലാസ്സുകളിലൂടെയും അല്ലാതെയും വിവിധ കലകള്‍ അഭ്യസിക്കുന്ന കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ സ്‌റ്റേജില്‍ അവതരിപ്പിക്കുന്നതിനും, സമ്മാനങ്ങള്‍ നേടുന്നതിനുമുള്ള നല്ലൊരു അവസരമാണ് ജൂനിയര്‍, സബ് ജൂനിയര്‍, സീനിയര്‍, മാസ്റ്റര്‍ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടത്തുന്നത്.

ഭരതനാട്യം, മോഹിനിയാട്ടം, ഫോക്ക് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, വെസ്‌റ്റേണ്‍ ഡാന്‍സ്, മലയാളം-ഇംഗ്ലീഷ് സോംങ്ങ്, ക്ലാസിക്കല്‍ സോംഗ്, ഇന്‍സ്ട്രമെന്റല്‍ മ്യൂസിക്, മലയാളം-ഇംഗ്ലീഷ് പ്രസംഗങ്ങള്‍, മലയാളം വായന, ഡബ്മാഷ്, ഫാന്‍സി ഡ്രസ്, ഡ്രോയിംഗ്, പെയിന്റിംഗ് ഫിലിം സോങ്ങ് വിത്ത് കരോക്കേ, ചെണ്ട മത്സരം, പുഞ്ചിരി മത്സരം എന്നിവയാണ് മത്സര ഇനങ്ങള്‍.

കലാമേളയുടെ വിജയത്തിനായി വിപുലമായ ഒരു കമ്മിറ്റി പ്രവര്‍ത്തിക്കുന്നതായി പ്രസിഡന്റ് ജോഷി വള്ളിക്കളം അറിയിച്ചു.

കലാമേളയുടെ ജനറല്‍ കോ-ഓര്‍ഡിനേറ്ററായി ഡോ. സിബില്‍ ഫിലിപ്പിനേയും, കോ-ഓര്‍ഡിനേറ്റേര്‍മാരായി ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ലെജി പട്ടരുമഠത്തില്‍, മനോജ് തോമസ്, സെബാസ്റ്റ്യന്‍ വാഴേപറമ്പില്‍, ഡോ. സൂസന്‍ ചാക്കോ എന്നിവരെയും തിരഞ്ഞെടുത്തു.

കലാമേളയുടെയും രജിസ്‌ട്രേഷന്‍ ഫോമിന്റെയും കൂടുതല്‍ വിവരങ്ങള്‍ www.chicagomalayaleeassociation.org എന്ന വെബ്സൈറ്റില്‍ ഉടന്‍ ലഭ്യമാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോഷി വള്ളിക്കളം (പ്രസിഡന്റ്) 312-685-6749, ഡോ. സിബില്‍ ഫിലിപ്പ് 630-697-2241, ജോണ്‍സണ്‍ കണ്ണൂക്കാടന്‍ 847-477-0564, ലെജി പട്ടരുമഠത്തില്‍ 630-709-9075.

Print Friendly, PDF & Email

Leave a Comment

More News