കുടുംബ വഴക്ക്; തൃശൂരില്‍ യുവാവ് സ്വന്തം മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി

തൃശൂർ: വെള്ളിക്കുളങ്ങരയിൽ മകൻ അച്ഛനെയും അമ്മയെയും വെട്ടിക്കൊന്നു. വെള്ളിക്കുളങ്ങരയ്ക്ക് സമീപം ഇഞ്ചക്കുണ്ടിലാണ് സംഭവം. ഇഞ്ചക്കുണ്ട് സ്വദേശി അനീഷാണ് മാതാപിതാക്കളെ വെട്ടിക്കൊന്നത്.

അറുപതുകാരനായ കുട്ടൻ, അമ്പത്തിയഞ്ചുകാരിയായ ചന്ദ്രിക എന്നിവരാണ് കൊല്ലപ്പെട്ടത്‌. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കൊല ചെയ്‌ത ശേഷം അനീഷ് ഒളിവിലാണ്. സംഭവ സ്ഥലത്ത്‌ പൊലീസെത്തി പരിശോധന നടത്തിവരുന്നു.

Leave a Comment

More News