മലപ്പുറത്ത് നിക്കാഹ് പാർട്ടിയില്‍ കുഴിമന്തി കഴിച്ച 140 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു; ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു

മലപ്പുറം: എരമംഗലത്ത് നിക്കാഹ് ചടങ്ങിൽ കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു. 140 ഓളം പേർ ശാരീരിക ബുദ്ധിമുട്ടുകൾ മൂലം വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പെരുമ്പടപ്പ് അയിരൂർ സ്വദേശിനിയുടെ നിക്കാഹ് ആയിരുന്നു ഞായറാഴ്ച. ഇതിന് മുന്നോടിയായി ശനിയാഴ്ച രാത്രി സംഘടിപ്പിച്ച സൽക്കാരത്തിൽ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. എരമംഗലത്തെ ഓഡിറ്റോറിയത്തിൽവച്ചായിരുന്നു പരിപാടി. ഇവിടെ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ ഞായറാഴ്ച രാവിലെ മുതലാണ് ആളുകൾ ചികിത്സ തേടാൻ ആരംഭിച്ചത്.

സല്‍ക്കാരത്തിന് കുഴിമന്തിയായിരുന്നു. ഇതിനോടൊപ്പം വിളമ്പിയ മയോണൈസ് ആണ് വിഷബാധയ്ക്ക് കാരണമെന്നാണ് സൂചന. കുഴിമന്തി മാത്രം കഴിച്ചവർക്ക് ഒരു പ്രശ്നവുമില്ല. മയോണൈസ് അമിതമായി കഴിക്കുന്നവർക്ക് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകും.

Print Friendly, PDF & Email

Leave a Comment

More News