ഷാര്‍ജയില്‍ ഡ്രൈവിംഗ് ലൈസന്‍സിന് സ്മാര്‍ട്ട് തിയറി ടെസ്റ്റ്

ഷാര്‍ജ : ഡ്രൈവിംഗ് സ്വന്തമാക്കാനാഗ്രഹിക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്തയാണ് ഷാര്‍ജയില്‍ നിന്നും വരുന്നത്. ഡ്രൈവിംഗില്‍ മികച്ച സേവനം നല്‍കുന്നതിനായി ഷാര്‍ജ പോലീസ് സ്മാര്‍ട്ട് തിയറി ടെസ്റ്റിനു തുടക്കം കുറിച്ചു.

എന്റോള്‍ ചെയ്ത താമസക്കാര്‍ക്ക് ഷാര്‍ജയില്‍ എവിടെ നിന്നും ഓണ്‍ലൈനായി തിയറി ടെസ്റ്റില്‍ പങ്കെടുക്കാം. തിയറി ടെസ്റ്റിന് ഹാജരാകാന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ക്ക് കസ്റ്റമര്‍ സെന്ററുകളോ ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടോ സന്ദര്‍ശിക്കാതെ വീട്ടില്‍ നിന്നോ ഓഫീസില്‍ നിന്നോ ഓണ്‍ലൈനായിട്ടോ ടെസ്റ്റില്‍ പങ്കെടുക്കാവുന്നതാണ്.

സ്മാര്‍ട്ട് തിയറി ടെസ്റ്റ്സ് സേവനം രാജ്യത്തെ ലൈസന്‍സിംഗ് വകുപ്പുകളില്‍ ആദ്യത്തേതാണെന്ന് ഷാര്‍ജ പോലീസിലെ വെഹിക്കിള്‍സ് ആന്‍ഡ് ഡ്രൈവേഴ്സ് ലൈസന്‍സിംഗ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ലഫ്. കേണല്‍ റാഷിദ് അഹമ്മദ് അല്‍ ഫര്‍ദാന്‍ പറഞ്ഞു

 

Print Friendly, PDF & Email

Leave a Comment

More News