‘ഒരു രാജ്യം ഒരു നിയമം…’; ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ യോഗി സർക്കാർ

ലഖ്‌നൗ: ഉത്തർപ്രദേശിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാർ. ഇതുമായി ബന്ധപ്പെട്ട്, സംസ്ഥാന ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഇന്ന് (ശനിയാഴ്ച) ലഖ്‌നൗവിൽ മാധ്യമങ്ങളോട് പറഞ്ഞത് “യുപിയിലെയും രാജ്യത്തെയും ജനങ്ങൾക്ക് രാജ്യത്തുടനീളം ഒരു നിയമം നടപ്പിലാക്കേണ്ടത് ആവശ്യമാണ്. മുൻ സർക്കാരുകൾ ഇത് ചെയ്തില്ല. പ്രീണന രാഷ്ട്രീയം കാരണമാണിത്” എന്നാണ്.

എല്ലാവരും ഏകീകൃത സിവിൽ കോഡ് (യുസിസി) ആവശ്യപ്പെടുകയും സ്വാഗതം ചെയ്യുകയും ചെയ്യണമെന്നും മൗര്യ പറഞ്ഞു. യുപി സർക്കാർ ഈ ദിശയിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നാണിത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ യു.സി.സി. ഈ വിഷയം ബിജെപിയുടെ പ്രധാന അജണ്ടയിൽ എപ്പോഴും ഉണ്ടായിരുന്നു. യുസിസിയിൽ കമ്മിറ്റി രൂപീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പ്രഖ്യാപിച്ചതോടെ വിഷയം കൂടുതൽ ചർച്ചക്ക് വഴിവെച്ചു.

“സിഎഎ, ആർട്ടിക്കിൾ 370, രാമക്ഷേത്രം, മുത്തലാഖ് എന്നിവയ്ക്ക് ശേഷം, ഇപ്പോൾ ഏകീകൃത സിവിൽ കോഡിന്റെ ഊഴമാണ്,” കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച (ഏപ്രിൽ 22) പറഞ്ഞു. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ യു സി സി നിയമം നടപ്പിലാക്കും. ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ നേതൃത്വത്തിൽ യുസിസി പൈലറ്റ് പ്രോജക്ടായി നടപ്പാക്കുന്നതിനുള്ള കരട് തയ്യാറാക്കി വരികയാണെന്നും ഷാ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News