എംപി നവനീത് റാണയും ഭർത്താവ് രവിയും അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിൽ ഹനുമാൻ ചാലിസ പാരായണത്തെ ചൊല്ലിയുള്ള പോരാട്ടത്തില്‍, ശനിയാഴ്ച നവനീത് റാണയെയും ഭർത്താവ് രവി റാണയെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്യുകയും ബാന്ദ്ര കോടതിയിൽ ഹാജരാക്കുകയും ചെയ്തു. മെയ് ആറിനകം ഇരുവരെയും ജയിലിലേക്ക് അയക്കാനാണ് കോടതി ഉത്തരവിട്ടത്.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീടായ മാതോശ്രീക്ക് പുറത്ത് താൻ ഹനുമാൻ ചാലിസ ചൊല്ലുമെന്ന് നവനീത് റാണ ഭീഷണി മുഴക്കിയിരുന്നു. ശനിയാഴ്ച രാവിലെ 9 മണി വരെയായിരുന്നു സമയം അനുവദിച്ചത്. എന്നാൽ, അതിന് മുമ്പ് തന്നെ ഖാറിലെ അവരുടെ വീട്ടിൽ ശിവസേന പ്രവർത്തകർ തടിച്ചുകൂടിയതിനാൽ അവർക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. തുടർന്ന് വൈകുന്നേരത്തോടെ മുംബൈ പോലീസ് ഇവരെ ഭർത്താവിനൊപ്പം അറസ്റ്റ് ചെയ്യുകയായിരുന്നു.

മതത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിനാണ് ഇവരെ സെക്ഷൻ 153 എ പ്രകാരം പോലീസ് അറസ്റ്റ് ചെയ്ത്.

ഞായറാഴ്ച ഇരുവരെയും ബാന്ദ്ര കോടതിയിൽ ഹാജരാക്കി. ഇരുവരുടെയും പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും തള്ളിയിരുന്നു. ഇരുവരെയും മെയ് 6 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു.

ഏപ്രിൽ 29 ന് ജാമ്യാപേക്ഷ പരിഗണിക്കും. നവനീത് റാണയ്‌ക്കെതിരെ മറ്റൊരു കേസും ഫയൽ ചെയ്തിട്ടുണ്ട്. ഐപിസി സെക്ഷൻ 353 പ്രകാരം അവര്‍ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഔദ്യോഗിക കൃത്യനിര്‍‌വ്വഹണത്തില്‍ ഇടപെട്ടുവെന്ന കുറ്റമാണ് നവനീത് റാണയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News