പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: മൂന്നാം തവണയും സി.പി.ഐ (എം) സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസ്; ഔദ്യോഗിക പ്രഖ്യാപനം നാളെ

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ തിരുവനന്തപുരത്ത് ചേർന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനമായി. ഈ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ കോട്ടയത്ത് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ കാലതാമസം വരുത്തിയതിൽ സിപിഐ (എം) വിമർശനം നേരിട്ടിരുന്നു.

റെജി സക്കറിയയുടെ പേരും പരിഗണനയിലുണ്ടായിരുന്നെങ്കിലും, ഭൂരിഭാഗം സി.പി.ഐ (എം) അംഗങ്ങള്‍ ജെയ്കിന് പിന്തുണ നല്‍കിയത് കണക്കിലെടുത്താണ് ജെയ്കിനെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തത്. ജെയ്ക്കിന്റെ നാമനിര്‍ദ്ദേശ പത്രിക എല്ലാ ഏരിയ കമ്മിറ്റികളും അംഗീകരിക്കുകയും തുടർന്ന് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് സമർപ്പിക്കുകയും ചെയ്തു. ചർച്ചയെ തുടർന്ന് ജില്ലാ നേതൃത്വത്തിന്റെ നിർദേശം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു.

മുമ്പ് രണ്ട് തവണ അന്തരിച്ച ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട ജെയ്‌ക്ക്, പുതുപ്പള്ളി മണ്ഡലത്തിൽ മൂന്നാം തവണയാണ് ഇപ്പോൾ മാറ്റുരയ്ക്കുന്നത്. 2016 ലെ തിരഞ്ഞെടുപ്പിൽ ആദ്യത്തെ പരാജയം നേരിട്ടു. തുടർന്ന് 2021 ലെ തിരഞ്ഞെടുപ്പിൽ മറ്റൊരു തോൽവിയും. എന്നാൽ, മുമ്പ് രണ്ട് തവണ മത്സരിച്ച് ഉമ്മൻചാണ്ടിയുടെ വിജയ ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞു എന്ന ആത്മവിശ്വാസമാണ് മൂന്നാം തവണയും ജെയ്ക്കിനെ തന്നെ വീണ്ടും മത്സരിപ്പിക്കാന്‍ സി.പി.ഐ.എം തീരുമാനിച്ചത്..

Print Friendly, PDF & Email

Leave a Comment

More News