ഡൽഹിയിൽ മൂന്നു നില കെട്ടിടം തകർന്നു; 5 തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി; ഒരാളെ രക്ഷപ്പെടുത്തി

ന്യൂഡൽഹി: ഡല്‍ഹിയിലെ സത്യ നികേതൻ മേഖലയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു. അഞ്ച് തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അഗ്നിശമനസേനാ യൂണിറ്റുകൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. എൻഡിആർഎഫ് സംഘം ഒരാളെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് സുരക്ഷിതമായി പുറത്തെടുത്തു.

നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നു വീണെന്ന വാർത്ത പരിഭ്രാന്തി പരത്തി. വൻ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടി.
അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ഒരാളെ പുറത്തെടുത്തിട്ടുണ്ട്.

ഒരു വീട്ടിൽ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെന്ന് എസ്ഡിഎംസി മേയർ മുകേഷ് സൂര്യൻ പറഞ്ഞു. കെട്ടിടം അപകടമേഖലയിലാണെന്ന് കാണിച്ച് മാർച്ച് 31ന് മുനിസിപ്പൽ കോർപ്പറേഷൻ നോട്ടീസ് അയച്ചിരുന്നു. ഏപ്രിൽ 14-ന് പോലീസിനെയും എസ്ഡിഎമ്മിനെയും ഇത് സംബന്ധിച്ച് വിവരം അറിയിച്ചിരുന്നു എന്നും മേയര്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News