കേരള കലാകേന്ദ്രം സ്ത്രീരത്ന-കമലാസുരയ്യ പുരസ്കാര സമർപ്പണം ഏപ്രിൽ 28-ന്

തിരുവനന്തപുരം: വിവിധ മേഖലകളിലെ പ്രമുഖരായ വനിതകളെ ആദരിക്കുന്നതിനായി കേരള കലാകേന്ദ്രം ഏർപ്പെടുത്തിയ സ്ത്രീരത്ന പുരസ്കാരങ്ങളും നവാഗത എഴുത്തുകാരികൾക്ക് ആയി ഏർപ്പെടുത്തിയ കമലാ സുരയ്യ ചെറുകഥാ അവാർഡുകളും ഏപ്രിൽ 28ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ എം ബി രാജേഷ് സമ്മാനിക്കും.

ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സീനിയർ സയന്റിസ്റ്റ് ഡോ. ആർ എസ് ജയശ്രീ, റീജിയണൽ ഇൻസ്റിറ്റ്യൂട്ട് ഓഫ്‌താൽമോളജി സൂപ്രണ്ട് ഡോ. ചിത്ര രാഘവൻ, കവിയും കഥാകൃത്തും നോവലിസ്റ്റും കോളമിസ്റ്റുമായ ശ്രീമതി ബൃന്ദാ പുനലൂർ, അബുദാബി പ്രസ്റ്റീജ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ശ്രീമതി റോഷിനി റോബിന്‍സണ്‍ എന്നിവരെ സ്ത്രീരത്ന അവാർഡുകൾ നൽകി ആദരിക്കും.

10000 രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്ന 2022ലെ കമലാ സുരയ്യ ചെറുകഥാ അവാർഡ് സുധ തെക്കെമഠത്തിൽ, സ്പെഷ്യൽ ജൂറി അവാർഡ് ആർ നന്ദിതാ കുറുപ്പ്, സുജാത ശിവൻ, റീന ബിജി എന്നിവർക്കും സമ്മാനിക്കും.

ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുഗ്രഹ പ്രഭാഷണവും, പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ് ടി കെ എ നായർ, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, ഡോ. ജോർജ് ഓണക്കൂർ, നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി പ്രോ ചാൻസലർ ഫൈസൽ ഖാൻ, കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി ആനന്ദ് കുമാർ എന്നിവർ ആശംസാ പ്രസംഗവും നടത്തും. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ജോർജ്ജ് ഓണക്കൂറിനെ ചടങ്ങിൽ ആദരിക്കും.

Print Friendly, PDF & Email

Leave a Comment

More News