മെക്‌സിക്കൻ പ്രസിഡന്റ് ആൻഡ്രസ് ലോപ്പസ് തിരഞ്ഞെടുപ്പ് സമ്പ്രദായം പുനഃക്രമീകരിക്കുന്നു

മെക്‌സിക്കോ സിറ്റി: മെക്‌സിക്കൻ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ രാജ്യത്തെ തിരഞ്ഞെടുപ്പ് സമ്പ്രദായം പരിഷ്‌കരിക്കുന്നതിന് കോൺഗ്രസിൽ നിയമനിർമ്മാണം നടത്തുമെന്ന് പ്രഖ്യാപിച്ചു.

തെരഞ്ഞെടുപ്പുകൾ സംഘടിപ്പിക്കുന്ന സ്വയംഭരണാധികാരമുള്ള നാഷണൽ ഇലക്ടറൽ ഇൻസ്റ്റിറ്റ്യൂട്ട് നിർത്തലാക്കുക, കോൺഗ്രസിലെ ആനുപാതിക പ്രാതിനിധ്യം ഇല്ലാതാക്കുക, 24 ബില്യൺ പെസോ (1.2 ബില്യൺ യുഎസ് ഡോളർ) വരെ ചെലവ് ചുരുക്കൽ എന്നിവയും നിർദ്ദേശിച്ച പരിഷ്കാരങ്ങളിൽ ഉൾപ്പെടുന്നു.

പ്രസിഡന്റിന്റെ അഭിപ്രായത്തിൽ, തിരഞ്ഞെടുപ്പ് വിഷയങ്ങളിലെ ഭരണഘടനാ പരിഷ്‌കരണം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇലക്ഷന്‍സ് ആന്റ് കണ്‍സള്‍ട്ടേഷന്‍സ് (National Institute for Elections and Consultations) സ്ഥാപിക്കുകയും, ഓരോ സംസ്ഥാനത്തും തിരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നതിന് നിലവിൽ ചുമതലയുള്ള റെഗുലേറ്ററി ഏജൻസികളെ ഒഴിവാക്കി തിരഞ്ഞെടുപ്പ് കേന്ദ്രീകരണ സം‌വിധാനത്തില്‍ കൊണ്ടുവരികയും ചെയ്യും. ഈ നടപടികൾ “തിരഞ്ഞെടുപ്പ് തട്ടിപ്പ്” അവസാനിപ്പിക്കുമെന്നും “ജനാധിപത്യം പൂർണ്ണമായും നടപ്പിലാക്കുന്നത്” ഉറപ്പാക്കുമെന്നും ലോപ്പസ് ഒബ്രഡോർ പറഞ്ഞു.

നിർദ്ദേശം അനുസരിച്ച് കോണ്‍ഗ്രസ് പാർലമെന്ററി സീറ്റുകളുടെ എണ്ണം 500 ൽ നിന്ന് 300 ആയി കുറയും. അതേസമയം, സെനറ്റ് സീറ്റുകളുടെ എണ്ണവും 128 ൽ നിന്ന് 96 ആയി കുറയും. ഡെപ്യൂട്ടി, സെനറ്റർ, മുനിസിപ്പൽ കൗൺസിലർമാർ എന്നിവരെ നിയമിക്കുന്നതിനുള്ള നേരിട്ടുള്ള വോട്ടിലൂടെ പരോക്ഷ ആനുപാതിക പ്രാതിനിധ്യം മാറ്റി സ്ഥാപിക്കും.

ലോപ്പസ് ഒബ്രഡോർ 2018 ഡിസംബറിൽ അധികാരമേറ്റതു മുതൽ വിവിധ മേഖലകളിൽ, പ്രത്യേകിച്ച് ഊർജമേഖലയിൽ പരിഷ്‌കാരങ്ങൾക്ക് നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News