കാൻ-ടീൻ: എസ്.എസ്.എൽ.സി വിദ്യാർഥികളുടെ ഒന്നാം ഘട്ട സംഗമം പൂർത്തിയായി

കോഴിക്കോട്: എസ്.എസ്.എൽ.സി വിദ്യാർഥികൾക്കായി എസ്.ഐ.ഓ നടത്തിവരുന്ന സംഗമത്തിൻ്റെ ഒന്നാം ഘട്ടം പൂർത്തിയായി. 18, 19, 20 തീയതികളിൽ പുറക്കാട് ശാന്തിസദനം ക്യാമ്പസിൽ വെച്ച് നടന്ന സംഗമത്തിൽ ജമാഅത്തെ ഇസ്‌ലാമി കേരള വനിതാ വിഭാഗം സെക്രട്ടറി പി റുക്സാന ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിച്ചു. പ്രതിസന്ധികൾ നിറഞ്ഞ കാലത്ത് ആത്മാഭിമാനമുള്ള ചെറുപ്പമായി ജീവിതത്തെ അടയാളപ്പെടുത്താൻ സാധിക്കണമെന്ന് അവർ പറഞ്ഞു.

വ്യത്യസ്ത സെഷനുകളിലായി ജമാഅത്തെ ഇസ്‌ലാമി കേരള ശൂറാ അംഗം പി.ഐ നൗഷാദ്, ബഷീർ മുഹിയുദ്ദീൻ, എസ്.ഐ.ഓ സംസ്ഥാന സെക്രട്ടറി നിയാസ് വേളം, ഹാരിസ് നെന്മാറ എസ്.ഐ.ഓ ജില്ലാ പ്രസിഡൻ്റ് അൻവർ കോട്ടപ്പള്ളി, നവാഫ് പാറക്കടവ്, ശഫാഖ് കക്കോടി, മൻഷാദ് മനാസ്, ഫഹീം വേളം, ഇർഷാദ് പേരാമ്പ്ര, റുഫൈദ് വള്ളിക്കാട്, ഹബീബ് മസൂദ്, അബൂ റഷാദ് പുറക്കാട്, ഉമർ മുക്താർ എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. മെയ് 24, 25, 26 തീയതികളിലായി രണ്ടാം ഘട്ട സംഗമം കൊടിയത്തൂർ വാദി റഹ്മ ക്യാമ്പസിൽ വെച്ച് നടക്കും.

Print Friendly, PDF & Email

Leave a Comment

More News