ഷിബു മുളയാനിക്കുന്നേല്‍ കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്‍ അക്കമഡേഷന്‍ കമ്മിറ്റി ചെയര്‍മാന്‍

ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ സംഘടനകളുടെ മാതൃസംഘടനയായ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനാലാമത് കണ്‍വന്‍ഷന്റെ അക്കമഡേഷന്‍ കമ്മിറ്റി ചെയര്‍മാനായി ഷിബു മുളയാനിക്കുന്നേലിനെ തെരഞ്ഞെടുത്തു. ഇന്‍ഡ്യനാപോളിസിലെ ക്‌നായി തോമാ നഗറില്‍വെച്ച് 2022 ജൂലൈ 21 മുതല്‍ 24 വരെയാണ് കണ്‍‌വന്‍ഷന്‍.

കണ്‍വന്‍ഷന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരുടെ താമസ സൗകര്യങ്ങള്‍ കുറ്റമറ്റതാക്കുക എന്ന ഉത്തരവാദിത്വമാണ് ഈ കമ്മിറ്റിയുടേത്. കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവര്‍ അവരുടെ താമസ സൗകര്യങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ അക്കമഡേഷന്‍ കമ്മറ്റി ചെയര്‍മാന്‍ ഷിബു മുളയാനിക്കുന്നേലുമായോ മറ്റ് കമ്മറ്റി അംഗങ്ങളുമായോ ബന്ധപ്പെടണമെന്ന് കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു.

ലഭ്യമായ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി സൗകര്യപ്രദമായ രീതിയില്‍ താമസസൗകര്യങ്ങള്‍ ഒരുക്കുവാന്‍ അക്കമഡേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പരമാവധി ശ്രമിക്കുമെന്ന് ചെയര്‍മാന്‍ ഷിബു മുളയാനിക്കുന്നേല്‍ അറിയിച്ചു.

അക്കമഡേഷന്‍ കമ്മറ്റിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഷിബു മുളയാനിക്കുന്നേല്‍ (630 849 1253), എഡ്‌വിന്‍ എറികാട്ടുപറമ്പില്‍ (845 667 9588), ആമോള്‍ ചെറുകര (510 364 7131), റ്റിജി വെട്ടികാട്ടില്‍ (224 578 9290) എന്നിവരുമായി ബന്ധപ്പെടണമെന്ന് കെ.സി.സി.എന്‍.എ. ലെയ്‌സണ്‍ ജസ്റ്റിന്‍ തെങ്ങനാട്ട് അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment