പുത്തന്‍‌ചിറയില്‍ ലഹരി ബോധവൽകരണ ക്ലാസ്സ് – ജൂണ്‍ 25 ശനിയാഴ്ച

പുത്തന്‍‌ചിറ: കോവിഡ് ബാധിച്ച് കഴിഞ്ഞ വർഷം അന്തരിച്ച പരിഷത്ത് പുത്തൻചിറ യൂണിറ്റ് പ്രവർത്തകൻ ബിജു അഞ്ചേരിയുടെ സ്മരണാർത്ഥം ലഹരി വിരുദ്ധ പ്രഭാഷണം സംഘടിപ്പിക്കുന്നു.

രാഷ്ട്രീയ, പരിഷത്ത് പ്രവർത്തനത്തോടൊപ്പം ബിജുവിൻ്റെ പ്രധാന കർമ്മ മേഖലയായിരുന്നു ലഹരിവിരുദ്ധ പ്രചാരണം. ബിജുവിൻ്റെ ചരമ ദിനമായ ജൂൺ 25 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് പുത്തൻചിറ ഗ്രാമീണ വായനശാലയിൽ ശാസ്ത്ര സാഹിത്യപരിഷത്ത് പുത്തൻചിറ മേഖല ആരോഗ്യ വിഷയ സമിതിയുടെയും, വായനശാലയുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന പരിപാടിയിൽ ചാലക്കുടി ഗവണ്മെന്റ് ആശുപത്രിയിലെ വിമുക്തി പ്രോഗ്രാമിൻ്റെ ചുമതലക്കാരനും മാനസികാരോഗ്യ വിദഗ്ദനുമായ ഡോ. പീറ്റർ ജോസഫ് “ലഹരി വിമുക്ത ജീവിതത്തിന് മാറേണ്ട ധാരണകളൂം മനോഭാവവും” എന്ന വിഷയത്തിൽ അവതരണം നടത്തും. ഈ ക്ലാസ്സിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News