എല്ലാം ചക്ക മയം: ചക്ക കൊണ്ടുള്ള വിഭവങ്ങളൊരുക്കി പയ്യന്നൂരിലൊരു ചക്ക ഫെസ്റ്റ്

കണ്ണൂർ: ചക്കക്കുരു കൊണ്ടൊരു പോഷക ഗുണമുള്ള പൗഡര്‍, പലതരം ചക്ക ഹല്‍‌വ, ചക്ക കിണ്ണത്തപ്പം, ചക്ക പായസം, ചക്ക ഷെയ്ക്ക്, ചക്ക അച്ചാര്‍, ചക്ക ലഡ്ഡു എന്നിങ്ങനെ പോകുന്നു ചക്ക കൊണ്ടുള്ള വിഭവങ്ങള്‍ നിരത്തിയ പയ്യന്നൂർ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചക്ക ഫെസ്റ്റ്. എല്ലാം രുചി വൈവിധ്യങ്ങള്‍ നിറഞ്ഞതായിരുന്നു.

മൂന്ന് ദിവസങ്ങളിലായി നടന്ന് വരുന്ന വിപണനമേളയുടെ സമാപനം കുറിച്ചു കൊണ്ടാണ് ചക്ക ഫെസ്റ്റ് ഒരുക്കിയത്. വിവിധ എ.ഡി.എസുകളാണ് മത്സരത്തിനായി എത്തിയത്. പാചക വിദഗ്‌ധൻ കെ.യു ദാമോദര പൊതുവാൾ വിഭവങ്ങൾ രുചിച്ചു നോക്കി മാർക്കിട്ടു. കുടുംബശ്രീയുടെ നാല് ബ്രാൻഡഡ് ഉത്‌പന്നങ്ങളായിരുന്നു മേളയുടെ പ്രധാന ആകർഷണം.

Print Friendly, PDF & Email

Leave a Comment

More News