ശങ്കു ടി ദാസിന് വേണ്ടി കെ എച്ച് എൻ എയുടെ പ്രാർത്ഥനാ യജ്ഞം

ഹ്യൂസ്റ്റണ്‍: അപകടത്തെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന മാധ്യമ പ്രവർത്തകൻ ശങ്കൂ ടി ദാസിന്റെ സുഖപ്രാപ്തിക്കുവേണ്ടി കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക പ്രാർത്ഥനാ യജ്ഞം നടത്തുന്നു. കെ എച്ച് എൻ എ പ്രസിഡൻറ് ജി കെ പിള്ളയാണ് വിവരം വെളിപ്പെടുത്തിയത്.

കെ എച്ച് എൻ എ യുടെ മൈഥിലി മാ എന്ന പരിപാടിയിലൂടെ അമേരിക്കയിലങ്ങോളമിങ്ങോളമുള്ള എല്ലാ അമ്മമാരും ചേർന്ന് എല്ലാ ആഴ്ചയിലും സൂം വഴി സഹശ്ര നാമ യജ്ഞം നടത്താറുണ്ടന്നും, ഈ ആഴ്ചത്തെ യജ്ഞം ശങ്കു ടി ദാസിനു വേണ്ടി സമർപ്പിക്കുകയാണെന്നും ജികെ പിള്ള പറഞ്ഞു. ശങ്കു എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും ശങ്കുവിന്റെ ചികിത്സക്കായി ഏതു തരത്തിലുള്ള സഹായവും ലഭ്യമാക്കാൻ കെ എച്ച് എൻ എ സന്നദ്ധമാണന്നും ജി കെ പിള്ള അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News