ഫോമാ ന്യൂ ഇംഗ്ലണ്ട് റീജിയൻ്റെ ഗ്ളോബൽ കൺവെൻഷൻ കിക്കോഫും മയൂഖം ക്രൗണിംഗും

ഫോമാ ന്യൂ ഇംഗ്ലണ്ട് റീജിയൻ്റെ ഗ്ളോബൽ കൺവെൻഷൻ കിക്കോഫും മയൂഖം ക്രൗണിംഗ് സെറിമണിയും ജൂലൈ 2 ശനിയാഴ്ച നടക്കുന്നു. Kumars, 238J Tolland Turnpike Manchester വെച്ച് വൈകിട്ട് അഞ്ചുമണിയോടെ പരിപാടികൾ ആരംഭിക്കും.

ന്യൂ ഇംഗ്ലണ്ട് റീജിയണിൽ നിന്നുള്ള എല്ലാവരെയും പരിപാടികൾക്കായി ക്ഷണിക്കുന്നു എന്ന് സംഘാടകരായ ആർ.വി.പി സുജനൻ ടി പുത്തൻപുരയിൽ, നാഷണൽ കമ്മിറ്റി അംഗങ്ങളായ ഗിരീഷ് പോറ്റി , ഗീവർഗീസ് കെ.ജി, കൺവൻഷൻ കോചെയർ മനോജ് പിള്ള, കൺവെൻഷൻ കോർഡിനേറ്റർ ഉണ്ണി തോയക്കാട്ട്, വിമൻസ് ഫോറം ചെയർ ശ്രീവിദ്യ, കോചെയർ അനിതാ നായർ എന്നിവർ അറിയിച്ചു.

ഫോമാ എക്സിക്യൂട്ടീവ്‌ ഭാരവാഹികളായ പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവെൻഷൻ ചെയർമാൻ പോൾ ജോൺ എന്നിവർ ന്യൂ ഇംഗ്ലണ്ടിൻ്റെ പ്രവർത്തനങ്ങളെ അനുമോദിക്കുകയും, കൺവെൻഷൻ കിക്കോഫിന് എല്ലാവിധ ആശംസകളും നേരുകയും ചെയ്തു.

കൂടുതൽ വിവരങ്ങൾക്ക്: 203 979 5238 (സുജനൻ ), 203 520 5829 (ഗീവർഗീസ്), 603 809 7573 (ഗിരീഷ് പോറ്റി), 717 333 9386 (മനോജ് പിള്ള), 630 430 8890 (ഉണ്ണി തോയക്കാട്ട്).

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News