കാനഡയുടെ അഭിമാനമായ ജോജി തോമസ് വണ്ടന്മാക്കിയിൽ ഫൊക്കാന ട്രസ്റ്റി ബോർഡ് അംഗമായി മത്സരിക്കുന്നു

ന്യൂജേഴ്സി: 2022 -2024 വർഷത്തെ ട്രസ്റ്റി ബോർഡ് അംഗമായി കാനഡയെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന ജോജി തോമസ് വണ്ടന്മാക്കിയിലിനു പിന്തുണയുമായി അമേരിക്കയിലെയും കാനഡയിലെയും മുഴുവൻ അംഗസംഘടനകളും രംഗത്ത്. കാനഡയുടെ അഭിമാനവും നിലവിൽ ഫൊക്കാനയുടെ അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറിയുമായ ജോജി കാനഡയിൽ നിന്നുള്ള ഫൊക്കാനയുടെ ഏറ്റവും ശക്തനായ യുവ നേതാവാണ്. കാനഡയിൽ അറിയപ്പെടുന്ന വ്യവസായിയും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ജോജി തോമസിന്റെ വിജയം അനിവാര്യമാണെന്ന് കാനഡയിലെ ഫൊക്കാന അംഗസംഘടനകൾ വ്യക്തമാക്കുന്നത്.

നിലവിൽ ഫൊക്കാന ട്രസ്റ്റി ബോർഡിലേക്കും മറ്റേതെങ്കിലും സ്ഥാനത്തേക്കും മത്സരിക്കുന്ന കാനഡയിൽ നിന്നുള്ള ഏക സ്ഥാനാർത്ഥിയാണ് ജോജി. ജയിച്ചാൽ ഫൊക്കാനയിൽ കാനഡയെ പ്രതിനിധീകരിക്കുന്ന ഏക നേതാവായിരിക്കും ജോജി. അതുകൊണ്ടു തന്നെ ജോജിയുടെ വിജയം സുനിശ്ചിതമാണെന്ന് കാനഡയിലെയും അമെരിക്കയിലെയും ഫൊക്കാന നേതാക്കന്മാർ കരുതുന്നത്. മിക്കവാറുമുള്ള എല്ലാ ഡെലിഗേറ്റുമാരും തനിക്ക് പിന്തുണ നൽകി കഴിഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു.

കാനഡയുടെ സംസ്‌കാരിക രംഗത്ത് ചുരുങ്ങിയ കാലംകൊണ്ട് വ്യക്തി മുദ്ര പതിപ്പിച്ച ജോജി ഒരു മികച്ച സംഘാടകനും സാംസ്‌കാരിക മേഖലകളിലും ബിസിനസ് രംഗത്തും കഴിവുറ്റ പ്രതിഭയുമാണ്. ജോർജി വർഗീസ്‌ നേതൃത്വം നൽകുന്ന ഇപ്പോഴത്തെ ഭരണ സമിതിയിൽ അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറിയായി സ്തുത്യർഹ്യമായ സേവനം അനുഷ്ഠിച്ചു വരുന്ന അദ്ദേഹം കാനഡയിലെ ഫൊക്കാന അംഗങ്ങളെ ഏകോപിപ്പിച്ചു പ്രവർത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.

കാനഡയിലെ മുഴുവൻ മലയാളി സംഘടനകളുടെയും പിന്തുണയോടെയാണ് ജോജി ബോർഡ് പ്രതിനിധിയായി മത്സരരംഗത്തുള്ളത്. ഫൊക്കാന നാഷണൽ കമ്മിറ്റിയിലോ എക്സിക്യൂട്ടീവ് കമ്മിറ്റിയിലോ കാനഡയിൽ നിന്നും യാതൊരു പ്രതിനിധ്യവുമില്ലാത്തതിനാൽ ബോർഡിൽ ഒഴിവുള്ള രണ്ടു സ്ഥാനങ്ങളിൽ കാനഡയിൽ നിന്നുള്ള പ്രതിനിധിയായി ജോജി തോമസ് തെരെഞ്ഞെടുക്കപ്പെടുമെന്നാണ് കാനഡയിലെ എല്ലാ മലയാളി അംഗസംഘടനകളും പ്രതീക്ഷിക്കുന്നത്. കാനഡയിലെ അംഗസംഘടനകളുടെ ഈ വികാരം മനസിലാക്കിയ അമേരിക്കയിലെ വിവിധ അംഗസംഘടനകളും ഡെലിഗേറ്റുമാരും ജോജിക്ക് പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്.

ഫൊക്കാനയെ സംബന്ധിച്ച് കാനഡയും അമേരിക്കയും ഒരു നാണയത്തിന്റെ ഇരു വശങ്ങൾ പോലെയാണ്. എന്നാൽ ഇക്കുറി പ്രധാനപ്പെട്ട ഒരു സ്ഥാനങ്ങളിൽ പോലും കാനഡയിൽ നിന്നുള്ളവരെ പരിഗണിക്കാത്തതിൽ ഒരു വിഭാഗം അംഗങ്ങൾക്ക് അൽപ്പം അമർഷമുണ്ട്. ട്രസ്റ്റി ബോർഡിലെങ്കിലും തങ്ങൾക്ക് പ്രാധിനിത്യം ഉണ്ടാകണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. അതുകൊണ്ടു തന്നെ ഇക്കുറി ജോജിയെ ബോർഡിലേക്ക് തെരഞ്ഞെടുക്കാൻ എല്ലാ ഡെലിഗേറ്റുമാരും മനസു വയ്ക്കുമെന്നാണ് അവർ കരുതുന്നത്. മാത്രമല്ല നിലവിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറികൂടിയായ ജോജി മികച്ച പ്രവർത്തനമാണ് കാഴ്ച്ച വച്ചിട്ടുള്ളത്. ആരുമായും ഒത്തുചേർന്നുപോകുന്ന, സൗമ്യ സ്വഭാവക്കാരനായ ജോജി കാനഡയിലെ മലയാളികളുടെ മാത്രമല്ല ഫൊക്കാനയിലെ മുഴുവൻ നേതാക്കന്മാരുടെ ഇടയിലും ഏറെ സ്വീകാര്യനായ യുവ നേതാവാണ്. അതുകൊണ്ടു തന്നെ ജോജിയുടെ വിജയം ഫൊക്കാനയുടെ ട്രസ്റ്റി ബോർഡിന്റെ പ്രവർത്തങ്ങൾക്കും വിശ്വാസതയ്ക്കും ഗുണകരമാകുമെന്ന വിശ്വാസത്തിലാണ് നേതുത്വവുമുള്ളത്.

കാനഡ ലണ്ടൻ ഒന്റാരിയോ മലയാളി അസോസിയേഷന്റെ (ലോമ) മുൻ പ്രസിഡണ്ട് ആയ ജോജി തോമസ് വണ്ടന്മാക്കിയിൽ ഒന്റാരിയോ ലണ്ടൻ മലയാളികളുടെ ഇടയിൽ അറിയപ്പെടുന്ന സാമുദായിക -കാരുണ്യ പ്രവർത്തകൻ കൂടിയാണ്.കാനഡയിൽ രണ്ടു ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയാണ് ജോജി തോമസ്. റിയൽ തോംസൻ ഫുഡ്സ് എന്ന സ്‌നാക്‌സ് മാനുഫാച്ചറിംഗ് കമ്പനിയും ലണ്ടൻ ഒന്റാറിയോയിൽ മിന്റ് ലീവ്സ് ഇന്ത്യൻ കിച്ചൻ എന്ന പേരിൽ ഒരു റെസ്റ്റോറന്റ്റും നടത്തുന്നുണ്ട്.

ലണ്ടൻ സൈന്റ്റ് മേരീസ് സീറോ മലബാർ പള്ളിയിയിൽ മൂന്നു തവണ ട്രസ്റ്റീ ആയിരുന്ന ജോജി സേക്രഡ് ഹാർട്ട് സീറോ മലബാർ മിഷന്റെ മുൻ പാരിഷ് കൗൺസിൽ അംഗവുമാണ്. ബിൽഡിങ്ങ് കമ്മിറ്റി ചെയർ ആയും പ്രവർത്തിച്ചിട്ടുണ്ട്. പാലാ വള്ളിച്ചിറ സ്വദേശിയായ ജോജി കാനഡയിലേക്ക് കുടിയേറിയ ശേഷം കാനഡയിലെ മലയാളികളുടെ ക്ഷേമത്തിനായി നിരവധി പ്രവർത്തനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്. ഭാര്യ:രേഖ ജോജി (നഴ്‌സ്‌). മക്കൾ: ജെറെമി, ജോനാഥൻ, ജൈഡൻ.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment